Tuesday, August 27, 2013

കണ്ണട



ദൂരത്തെ കാഴ്ചകള്‍ചാരത്തു കാണാനും
ചാരത്തെ കാഴ്ചകള്‍ ദൂരത്തുകാണാനും
മങ്ങിയ കാഴ്ചതന്‍ മങ്ങലകറ്റാനും
ഒരു കൂട്ടായ് ഞാന്‍ നിന്‍റെ കൂടെ വേണം

ജീവിത യാത്രയില്‍ കൂട്ടുനടക്കുവാന്‍
എത്തുന്നു ഞാനുംകൊച്ചുപ്രായത്തിലും
വളര്‍ന്നു വരുംതോറുമെന്‍ ചില്ലുജാലകം
പല സമയങ്ങളില്‍ പുതുതാക്കി മാറ്റണം

വെള്ളെഴുത്തെന്നുള്ള ഓമനപേരിനെ
മങ്ങാത്ത കാഴ്ചകള്‍ കാണിക്കുന്നവന്‍ ഞാന്‍
യാത്രയിലെല്ലാം നയനങ്ങളെ കാത്തു
കൂട്ടായി എന്നും നിന്‍ കൂടെ നടക്കും

നിന്‍ ചെവി രണ്ടിലുംകാലുകളൂന്നി ഞാന്‍
നിന്‍ സഹചാരിയായ് കൂട്ടുനടന്നവന്‍
വിങ്ങുന്ന ചെന്നി തന്‍ നൊമ്പരമകറ്റാനും
ഒരു കുളിര്‍ തെന്നലായ് ഞാന്‍ കൂടെ വേണം

സൂര്യന്‍റെ ചൂടിലും ആശ്വാസമേകുവാന്‍
നിന്‍റെ മുഖത്തു ഞാന്‍ മുത്തമിട്ടീടണം
നിന്‍റെ  ഈ യാത്രയില്‍ എന്നെ പിരിയുവാന്‍
കഴിയില്ലോരിക്കലും എന്‍ പ്രിയ തോഴനെ

11 comments:

  1. മനോഹരകാഴ്ചകള്‍ എന്നും കാണാന്‍ കഴിയട്ടെ..

    ReplyDelete
    Replies
    1. ജീവിതമാകുന്ന യാത്രയില്‍ നല്ലതും ചീത്തയുമായ കാഴ്ചകള്‍ കാണേണ്ടി വരുന്നു ഈ ചില്ലു ജാലകത്തിന് പിന്നില്‍ നിന്നും ,,,,,,,,,നന്ദി സുഹൃത്തേ

      Delete
  2. മിനി ജോണ്‍സൻ തന്റെ കവിഭാവന ഒട്ടും മങ്ങലില്ലാതെ "കണ്ണാടിയിൽ"കാട്ടുന്നു. ഇനിയും ഇതുപോലെയുള്ള രചനകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. നന്ദി ,,,,,,,,തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ ഉള്ള സന്മനസും പ്രോത്സാഹനവും

      Delete
  3. kathirukaanakilikal.blogspot.comAugust 28, 2013 at 1:06 AM

    മിനി ജോണ്‍സൻ തന്റെ കവിഭാവന ഒട്ടും മങ്ങലില്ലാതെ "കണ്ണാടിയിൽ"കാട്ടുന്നു. ഇനിയും ഇതുപോലെയുള്ള രചനകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. നന്ദി കതിരുകാണാകിളി

      Delete
  4. മിനി മനോഹരം ഈ കവിത.ഇനിയും ഇത് പോലെയുള്ള കവിതകള്‍ ഇനിയും പ്രതീക്ഷിച്ചു കൊണ്ട്...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete