Thursday, August 29, 2013

ഇരുളിന്റെ ആത്മാവ്


കഴിഞ്ഞ ദിനങ്ങള്‍ തന്‍ ഓര്‍മ്മയാല്‍
എന്തിനു വിലപിച്ചീടുന്നു ജന്മമേ
അരുതേ ....പഴിക്കവേണ്ട നീ
ഇന്നിന്റെ പച്ചപ്പിന്‍ ജീവിത യാത്രയില്‍

ഇന്നലെകള്‍ കൂട്ടായ് വരുമ്പോള്‍ 
നീയിന്നു ഇരുളിന്‍ വിലാപമായ്  മാറിയോ
എത്ര ചിന്തിച്ചാലുമെത്തിയില്ലേ നിന്നില്‍
നന്മ നിറഞ്ഞതാം സ്നേഹത്തിന്‍ കണിപൂക്കള്‍

എല്ലാമറിഞ്ഞിട്ടും എന്തിനുവേണ്ടി നീ
പിഞ്ചുപൈതല്‍പോല്‍  ശഠിക്കുന്നു
ഇരുട്ടകറ്റി  നിന്‍ വെളിച്ചമായ് മാറുവാന്‍
വന്നവര്‍ നിനക്കിന്നിരുട്ടിന്റെ  ആത്മാക്കള്‍

ഇന്നിന്റെ സൗഭാഗ്യമെല്ലാമുണ്ടായിട്ടും
സ്രഷ്ടവിന്‍ സ്നേഹം കാണാതെ പോകയോ
പിന്തിരിഞ്ഞെന്തിനു നില്‍ക്കുന്നു മാനവ
ഇരിട്ടിനെ പുല്‍കുന്ന രൂപമായ്‌

പച്ചപ്പിന്‍ നടുവിലണെന്നറിഞ്ഞിട്ടും
മരുഭൂവിലാണെന്ന് മൊഴിഞ്ഞു മറയുന്നുവോ
ജീവിത യാത്രയില്‍  കാണതെ പോകയോ
സ്നേഹം തുളുമ്പുന്ന ഹൃത്തടമൊക്കെയും

നല്ല പുലരികള്‍ നിനക്കായ്‌ ഉദിച്ചിട്ടും
വെറുമൊരു സ്വപ്നമായ് തള്ളികളഞ്ഞുവോ
നിന്നിലേക്കലിയാനായ്‌ നന്മതന്‍ രൂപമായ്
നിന്‍ പടിവാതിലില്‍ കാത്തു നിന്നില്ലയോ

ദു:ഖത്തിന്‍ മുള്ളുകള്‍ തറച്ച നിന്‍ ഹൃത്തിനെ
തിരിച്ചറിഞ്ഞീടുവാന്‍ കഴിയുന്നവന്‍ ഞാന്‍
പുല്‍കിയുണര്‍ത്തുന്നു കുളിര്‍തെന്നലായ്‌
ഒരിക്കലും പിരിയാത്ത പ്രപഞ്ചസത്യമായ്

ആരോടു തീര്‍ക്കുന്നു നിന്റെ പ്രവര്‍ത്തികള്‍
വെളിച്ചമുണ്ടായിട്ടും  ഇരുളിനെ പുല്‍കുവാന്‍ 
പ്രതികാരമാരോട് ...ചൊല്ലുനീ ....?
സ്രഷ്ടവിനോടോ ...നിന്നെ പുല്‍കിയ എന്നോടോ..?








7 comments:

  1. പഴക്കവേണ്ട നീ/പഴിക്കവേണ്ട നീ ?പ്രിതികാരമാരോട് /പ്രതികാരമാരോട് ? എല്ലാ കവിതയിലും ചില തിരച്ചിലുകളുണ്ട്.ചോദ്യങ്ങളുണ്ട്.എല്ലാത്തിനും ഉത്തരം ലഭിക്കട്ടെ സൃഷ്ട്ടാവില്‍ നിന്നും .

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ,,,,,,,,,ഉത്തരം കാത്തു ഞാനും ഇരിക്കുന്നു

      Delete
  2. എല്ലാ വരികളും മനോഹരമായി എഴുതിയിരിക്കുന്നു മിനി...

    ReplyDelete