Sunday, June 30, 2013

ജീവിതപാഠംസൂര്യനുദിക്കുമ്പോള്‍ സന്തോഷപൂരിതം
ഇരുളിന്‍റെ മറനീക്കി പ്രകാശം പരക്കുന്നു

വീണ്ടുമൊരു ഉദയമുണ്ടെന്നറിഞ്ഞുകൊണ്ട്
അര്‍ക്കന്‍ മറയുന്നുപടിഞ്ഞാറെ ചക്രവാളത്തില്‍

മനുജനോ ഉദിക്കുമ്പോള്‍ പുഞ്ചിരിക്കുമേവരും
അസ്തമിക്കുമ്പോളോ കണ്ണീര്‍ പൊഴിക്കുന്നു

വീണ്ടുമൊരു ഉദയമില്ലന്നുള്ളോരു ചിന്തയോ
മരണമെന്നവാക്കിനെ ഭീതിയോടെ ഗ്രഹിക്കുന്നു

ഇന്നലെകളോക്കെയും കഴിഞ്ഞു പോയി
പാഴക്കവേണ്ടനീ ആ സമയമോര്‍ത്ത്

നാളയെകുറിച്ചു നീആകുലനകേണ്ട
കാണുമോ കാണാതിരിക്കുമോയെന്നറിയാതെ നാം

ഇന്നിനെകുറിച്ചു നീ ചിന്തിച്ചുകൊള്ളുക
അറിവിന്‍റെ നേരായി മുന്നോട്ടു പോകുക

കൊള്ളെണ്ടതിനെ കൊണ്ടു വളരുക
തള്ളേണ്ടതൊക്കെയും തള്ളിക്കളയുക

അര്‍ഹമല്ലാത്തത് നേടാതിരിക്കുക
നേടിയാലൊ അതു ക്ഷണികമെന്നറിയുക

അനുഭവമാകുന്ന ഗുരുവില്‍നിന്നും
സ്വായത്തമാക്കുക  നല്ല പാഠങ്ങളെ

സ്വാര്‍ത്ഥത കൊണ്ടു പുകയുന്ന കണ്ണുതന്‍
മുന്നിലായ് ചെന്നു നീ നില്‍കാതിരിക്കുക

ഉള്ളില്‍ നെരിപ്പോടായ് നൊമ്പരം മാറുമ്പോള്‍
അപരന്‍റെ കണ്ണീര്‍ തുടക്കാന്‍ കഴിഞ്ഞില്ലേ

മുള്ളുകള്‍നിറയുന്ന വേലികളോന്നുമേ
ഭേദിച്ചിടാതെ നീ മുന്നോട്ടു പോകുവിന്‍  

സഞ്ചരപാതയില്‍ കൂര്‍ത്തോരാ കല്ലിന്മേല്‍
തട്ടി വീഴാതെ നീ സഞ്ചരിയാകുവിന്‍

വിധിയെന്ന് ചൊല്ലി നീ പഴിച്ചു നില്‍ക്കാതെ
പൊരുതി ജയിച്ചു നീ ഉയരങ്ങളിലെത്തുവിന്‍


Friday, June 21, 2013

പഴി


മരുഭൂമിപോല്‍ നീണ്ടുകിടക്കുന്ന
ജീവിത യാത്രതന്‍ പാതകളില്‍

മണല്‍ കാറ്റടിച്ചപ്പോള്‍
ആരെ ശപിച്ചു നീ    
             
ചെറിയോരു തണലില്‍ നീ
സംതൃപ്തനായില്ല

ദാഹജലം തീര്‍ന്നു പോയപ്പോളും നീ
ആരെ പഴിച്ചെന്നു ഓര്‍മയുണ്ടോ

താഴ്വര തന്നിലെപച്ചപ്പുവന്നപ്പോള്‍
എല്ലാം സ്വന്തം കഴിവെന്നു ചൊല്ലി നീ

ചെറിയൊരു മലയെ നീ കണ്ടപ്പോളെല്ലാം
എന്തൊരു വിധിയെന്ന് ചൊല്ലിയില്ലേ

സുന്ദരനിമിഷങ്ങള്‍ എത്രയുണ്ടായിട്ടും
ഞാനെന്നഭാവം അന്ധനാക്കി

ഈശ്വരനോടൊരു നന്ദി വാക്കോതുവാന്‍
കഴിയാത്ത അധരം നിനക്കെന്തിനു

ജീവിതമൊരു നീര്‍കുമിളയെന്നുള്ള പഴമൊഴി
മനതാരില്‍ പലവട്ടം ഉരുവിടണം

പിന്നെ നീ ഒന്നുമേകണ്ടു പഴിക്കില്ല
നന്ദിവാക്കോതുവാന്‍ മറക്കുകില്ല

Friday, June 14, 2013

നിഷ്കളങ്കതനിഷ്കളങ്കമായിരുന്നു ആ പുഞ്ചിരി
പ്രകാശപൂരിതമായിരുന്നു ആ നയനങ്ങള്‍

സ്നേഹപൂര്‍ണമായിരുന്നു ആ നോട്ടം
കരുണയും ദയയും തുളുമ്പും പെരുമാറ്റം

ഉള്ളാലെ നോവുമ്പോഴും പുറമേ പുഞ്ചിരിച്ചു
സ്വാന്തനമായിരുന്നു ആ മൊഴികള്‍

ഒന്ന് കണ്ടാല്‍ വീണ്ടും കാണാന്‍ കൊതിക്കും മുഖം
സഹനമായിരുന്നു ജീവിതപാത

എന്നിട്ടുമൊരിക്കല്‍ വീണു കരിനിഴല്‍
ഉണരാന്‍ കഴിയാത്ത വിധം തകര്‍ന്നുപോയ്

വെള്ളപുതച്ചു കിടന്നുറങ്ങി
കരിനിഴല്‍ വീഴ്ത്തിയവര്‍ വിജയശ്രീലാളിതരായ്

നിഷ്കളങ്കതക്കുമുന്നിലെത്തി വിജയകൊടി നാട്ടുവാന്‍
അവിടെയോ തോറ്റുപോയ്‌ അഹങ്കാരമാം കരിനിഴല്‍

മാപ്പ് നല്‍കുവാന്‍ കാത്തുനില്‍ക്കാതെ
മണ്ണില്‍ലയിച്ചോരാ നിഷ്ക്കളങ്കതക്കുമുന്നില്‍

Tuesday, June 11, 2013

സമ്മാനംസൂര്യനുദിച്ചതും പ്രകാശം പരന്നതും
ഭൂമി ദേവി പുഷ്പിണിയായതും
     
മാനം കറുത്തതും മനസു കറുത്തതും
കരിനിഴല്‍ വീണതും ചതിയായ് വന്നതും

പിന്നെയെപ്പോളോ മഴയായ്പെയ്തതും
മാനം തെളിഞ്ഞതും മഴവില്ലുദിച്ചതും

ഇടിയായ് മിന്നലായ് പലവട്ടം വന്നതും
ഇടവപാതി ആര്‍ത്തലച്ചെത്തീതും

മലവെള്ള പാച്ചിലില്‍ കുത്തിയൊലിച്ചതും
വിലപെട്ടതോക്കെയും ഒപ്പിയെടുത്തതും

സ്നേഹത്തിന്‍ പുഞ്ചിരി മൂടുപടമിട്ടതും
കറുത്ത മനസ്സാലെ അകമേചിരിച്ചതും

അഹങ്കാരമോടെ നീ ദൈവത്തെ മറന്നതും
പുതിയ പാനപത്രങ്ങളെ തേടി നടന്നതും

ഓരോഇരയേയും കളിപ്പാട്ടമാക്കിയതും
അതുകണ്ടു കപടത പൊട്ടിച്ചിരിച്ചതും

അതിവേഗ ഓട്ടത്തില്‍ മുന്നേറിയെന്നുനീ
വെറുതെ ചിന്തിച്ചു അഹങ്കാരിയായതും

ലക്ഷ്യമില്ലാതെ മദിച്ചു നടന്നതും
എത്രയോ ജീവന്‍നിന്‍ കാല്‍കീഴില്‍ പിടഞ്ഞതും

അരുതെന്നു കൈകൂപ്പി നിലവിളി ഉയര്‍ന്നതും
ക്രൂരമാംമനസ്സിനാല്‍ കൊടുമുടി തീര്‍ത്തതും

ആ യാത്രയില്‍ നിന്‍റെ പാദങ്ങള്‍പതറിയതും
ആരില്‍ നിന്നോ നിനക്കു പകര്‍ന്നു കിട്ടിയതും

മരണത്തിന്‍ കാലൊച്ച വൈറസായ്‌ വന്നതും
ദൈവത്തിന്‍ കോടതി വിധി കല്പിച്ചതും

എല്ലാം ഓര്‍ത്തു നീ നീറി പിടഞ്ഞിടും
ഒടുവിൽ നീ ആറടി മണ്ണിൽ ലയിച്ചിടും
Tuesday, June 4, 2013

ശില്‍പി


സുന്ദരമായൊരു ശില്‍പം വിരിഞ്ഞപ്പോള്‍
ശില്‍പിയല്ലാത്തവന്‍ ശില്‍പിയായി
മനസ്സില്‍ വിരിഞ്ഞതാം ഭാവനയാലവന്‍
സുന്ദര ശില്‍പത്തിന്‍ സ്രഷ്ട്ടാവായി

ശില്പത്തിന്‍ പൂര്‍ണ്ണതയെത്തിയ നേരത്ത്
ഉള്ളിലൊരു മോഹമുദിച്ചു പൊന്തി
ജീവന്‍ തുടിക്കുന്നസുന്ദര രൂപമായ്‌
വന്നെന്‍റെ മുന്നിലായ് നിന്നുവെങ്കില്‍

സ്നേഹത്തിന്‍മലരിതള്‍ കൊണ്ടു ഞാന്‍മൂടിയാ
സുന്ദര ശില്പത്തെ സ്വന്തമാക്കും
സന്ധ്യക്ക്‌ ദീപം തെളിക്കുന്ന നേരത്ത്
ആയിരം ദീപം തെളിഞ്ഞപോലെ

പൂവായ് വിരിഞ്ഞു നീ നില്‍ക്കുമ്പോള്‍ ഞാനൊരു
ശലഭമായ് വന്നു നിന്‍ തേന്‍ നുകരും
മരമായി നിന്നാലോ നിന്നുടെ ഇലകളില്‍
കുളിര്‍ തെന്നലായ് വന്നു മുത്തമിടും

ചാറ്റല്‍മഴയായി നീ വന്നിടും നേരത്ത്
ഇളം വെയിലായി ഞാന്‍ പുഞ്ചിരിക്കും
ഓര്‍മ്മതന്‍ ലോകത്ത് മേയുന്നനേരത്ത്
നോവുന്ന ഓര്‍മ്മയായ് തെളിഞ്ഞിടുന്നു

വെറുമൊരു ശില്‍പമായ് നില്‍ക്കുന്ന രൂപത്തെ
സ്നേഹത്തിന്‍ കംബളം ചാര്‍ത്തിപോയി
ശില്പിയല്ലത്തവന്‍ ശില്പിയായ് മാറിട്ടും
വീണ്ടുമൊരു ശില്പത്തെകൊത്തിയില്ല

സുന്ദര ശില്പത്തിന്‍ പ്രാണനായങ്ങനെ
ഏകനായ്ദൂരേക്ക്‌ യാത്രയായി
പ്രാണന്‍പിടഞ്ഞുനിലക്കുന്ന നേരത്തും
തെളിയുന്നതാ ശില്പ ചാരുതയോ ?

Saturday, June 1, 2013

കുഞ്ഞരി പ്രാവ്കുഞ്ഞരി പ്രാവിന്‍റെ കുറുകല്‍കേട്ടുണരുവാന്‍
ഇന്നെനിക്കെന്താണ് മോഹം

ഒന്നെനിക്കറിയാമെന്നകതാരിനുള്ളിലെ
സ്നേഹത്തിന്‍ പൂക്കള്‍വിടര്‍ന്നു

വെള്ളരി പ്രാവെന്‍റെ സ്വന്തമായ് വന്നപ്പോള്‍
ശൂന്യമാം മാനസംപുഞ്ചിരിച്ചു

എത്രയോ നാളായ്ഞാന്‍ തേടിയപ്രാവേ നീ
എന്നിലെക്കെത്തുവാന്‍ വൈകിയോ നീ

തൂവലിന്‍ നൈര്‍മല്യം തന്നെയല്ലോ നിന്‍റെ
മാനസത്തിന്‍റെ പരിശുദ്ധിയും

ഉണരുന്ന നേരത്ത് നീയെന്‍റെ ജാലക
പാളിതന്‍ ചാരെയായ് വന്നുനില്‍ക്കും

കണികണ്ടുണരുവാന്‍ കൊതിയാണെനിക്കെന്നും
വെള്ളരി പ്രാവേ നീ അറിയുന്നുവോ

ചാരത്തുവന്നു നീ തോളത്തിരുന്നെന്‍റെ
കാതില്‍ നീ ചൊല്ലിയകിന്നാരം

കൊക്കുകൊണ്ടെന്നെനീ തൊട്ടുനോക്കിടുമ്പോള്‍
ആനന്ദം കൊണ്ടു ഞാന്‍ തുള്ളിച്ചാടി

അരിമണി വിതറി ഞാന്‍ മുറ്റത്ത്നില്‍പു
തത്തി നടക്കുന്നനിന്നെ കാണാന്‍

എന്നെ നീ കണ്ടപ്പോള്‍ പാറിതിമര്‍ത്തില്ലെ
വെള്ളരി ചിറകുകള്‍ വീശി വീശി

ഒരു ദിനമെന്നെ നീ തൊട്ടുവിളിക്കുവാന്‍
എന്തെ വന്നില്ല അരുമകിളി