സുഹൃത്ത്
***********
സുഹൃത്തിനര്ഥങ്ങള് തേടുന്നുഞാന്
വിങ്ങുംമനസ്സിന് മാറാല നീക്കണം
ആഴിപോലാഴമാം സ്നേഹമുണ്ടാകണം
തിരിച്ചറിവിന് പാണ്ഡിത്യവുംവേണം
മുഖക്കണ്ണാടി മങ്ങിമായുമ്പോള്‍
തേച്ചുമിനുക്കണംനിമിനേരത്തില്
മിഴിബാഷ്പങ്ങള് ചിതറിടുമ്പോള്
മടിയേതുമില്ലാതൊപ്പണം കരാംഗുലി
നേട്ടങ്ങളില്‍ പുത്തനുണര്വാകണം
കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
പരാജയങ്ങള്‍ വിജയമാക്കീടുവാന്
സത്യസൗഹൃദത്തെളിമയില് വാഴണം
വഴിതെറ്റിയലയും പഥികനാകുമ്പോള്
ആത്മാര്ത്ഥസ്നേഹത്തിനരുതാകണം
നല്പ്രവര്ത്തിയില് നന്നെന്നുചൊല്ലുവാന്
വെണ്മയാമൊരുമനമൊന്നു വേണം
നന്മനിറഞ്ഞൊരു സൗഹൃദമെങ്കില്‍
വിങ്ങുന്നവേളയില് സാന്ത്വനമാകണം
ഹൃദയരഹസ്യങ്ങള്‍ കാത്തുവച്ചീടാനും
സ്നേഹാര്ദ്രസൗഹൃദ ചെപ്പാകണം
സൗഹൃദമനര്ഘമാം സ്നേഹമാണ്
നല്ലസ്നേഹിതരമൂല്യമാം നിധിയല്ലോ
പൊട്ടാത്തതോല്ക്കുടങ്ങളിലെന്നും
പഴകിയവീഞ്ഞുപോല് നിറയണം
ചവിട്ടുപടികളിലറിവിന്നാളമായ്
പിരിയാത്ത പ്രിയസ്നേഹമായ്
മന്വന്തരങ്ങള്‍ കൊഴിയുംവരെ
മറവിയേശാതെ കൈകോര്‍ക്കണം
***********
സുഹൃത്തിനര്ഥങ്ങള് തേടുന്നുഞാന്
വിങ്ങുംമനസ്സിന് മാറാല നീക്കണം
ആഴിപോലാഴമാം സ്നേഹമുണ്ടാകണം
തിരിച്ചറിവിന് പാണ്ഡിത്യവുംവേണം
മുഖക്കണ്ണാടി മങ്ങിമായുമ്പോള്‍
തേച്ചുമിനുക്കണംനിമിനേരത്തില്
മിഴിബാഷ്പങ്ങള് ചിതറിടുമ്പോള്
മടിയേതുമില്ലാതൊപ്പണം കരാംഗുലി
നേട്ടങ്ങളില്‍ പുത്തനുണര്വാകണം
കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
പരാജയങ്ങള്‍ വിജയമാക്കീടുവാന്
സത്യസൗഹൃദത്തെളിമയില് വാഴണം
വഴിതെറ്റിയലയും പഥികനാകുമ്പോള്
ആത്മാര്ത്ഥസ്നേഹത്തിനരുതാകണം
നല്പ്രവര്ത്തിയില് നന്നെന്നുചൊല്ലുവാന്
വെണ്മയാമൊരുമനമൊന്നു വേണം
വിങ്ങുന്നവേളയില് സാന്ത്വനമാകണം
ഹൃദയരഹസ്യങ്ങള്‍ കാത്തുവച്ചീടാനും
സ്നേഹാര്ദ്രസൗഹൃദ ചെപ്പാകണം
സൗഹൃദമനര്ഘമാം സ്നേഹമാണ്
നല്ലസ്നേഹിതരമൂല്യമാം നിധിയല്ലോ
പൊട്ടാത്തതോല്ക്കുടങ്ങളിലെന്നും
പഴകിയവീഞ്ഞുപോല് നിറയണം
ചവിട്ടുപടികളിലറിവിന്നാളമായ്
പിരിയാത്ത പ്രിയസ്നേഹമായ്
മന്വന്തരങ്ങള്‍ കൊഴിയുംവരെ
മറവിയേശാതെ കൈകോര്‍ക്കണം