ഒരേ പടികെട്ടിലിരുന്നു സംസാരിച്ചപ്പോള്‍ എല്ലാം ശ്രദ്ധയോടെ കേട്ടു .സ്നേഹത്തിന്റെ പൂക്കളം തീര്‍ത്തു .ഒരാള്‍ ആദ്യ പടിയിലും ഒരാള്‍ അവസാന പടിയിലും നിന്നപ്പോള്‍ പറഞ്ഞത് പലതും കേട്ടില്ല .മനസിലാക്കിയത് പലതും മറ്റൊന്നായിരുന്നു . അവിടെ നിന്നും സഞ്ചാരത്തിന്റെ ദൂരം കൂടിവന്നു .ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലും ഇതൊക്കെയാണ് സംഭവിക്കുന്നത് .ഒരേ പടിയിലിരുന്നു സംസാരിക്കേണ്ടത് പല പടികളിലിരുന്നു സംസാരിക്കുമ്പോള്‍ സൗഹൃദമായാലും കുടുംബജീവിതമായാലും , ഏതു തരം ബന്ധങ്ങളായാലും ശിഥിലമായികൊണ്ടിരിക്കും .നഷ്ടമാക്കിയാല്‍ പിന്നെ നേടാന്‍ കഴിയാത്തവ .....നല്ല ബന്ധങ്ങളെ ഒരിക്കലും നഷ്ടമാക്കതിരിക്കുക ....പിന്നീടു ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല .......!!!!!
ഇലകൊഴിയും ശിശിരത്തില്‍ വിരുന്നിനെത്തിയ ദേശാടനകിളികള്‍ കലപില കൂട്ടിയപ്പോള്‍ ആ ചില്ലയിലിരുന്നു കേള്‍ക്കുവാനെ കഴിഞ്ഞിരുന്നുള്ളു ആരവങ്ങള്‍ ഒഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായിരുന്നു കടലോളം കനലെരിയുമ്പോഴും ആ മാനസം ഇനിയവര്‍ വരുമ്പോള്‍ താന്‍ കാണില്ലയെന്ന സത്യം സ്വയം തിരിച്ചറിഞ്ഞ ഒരു കൊച്ചു കിളി .........!!!!