സുഹൃത്ത്
***********
സുഹൃത്തിനര്ഥങ്ങള് തേടുന്നുഞാന്
വിങ്ങുംമനസ്സിന് മാറാല നീക്കണം
ആഴിപോലാഴമാം സ്നേഹമുണ്ടാകണം
തിരിച്ചറിവിന് പാണ്ഡിത്യവുംവേണം
മുഖക്കണ്ണാടി മങ്ങിമായുമ്പോള്‍
തേച്ചുമിനുക്കണംനിമിനേരത്തില്
മിഴിബാഷ്പങ്ങള് ചിതറിടുമ്പോള്
മടിയേതുമില്ലാതൊപ്പണം കരാംഗുലി
നേട്ടങ്ങളില്‍ പുത്തനുണര്വാകണം
കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
പരാജയങ്ങള്‍ വിജയമാക്കീടുവാന്
സത്യസൗഹൃദത്തെളിമയില് വാഴണം
വഴിതെറ്റിയലയും പഥികനാകുമ്പോള്
ആത്മാര്ത്ഥസ്നേഹത്തിനരുതാകണം
നല്പ്രവര്ത്തിയില് നന്നെന്നുചൊല്ലുവാന്
വെണ്മയാമൊരുമനമൊന്നു വേണം
നന്മനിറഞ്ഞൊരു സൗഹൃദമെങ്കില്‍
വിങ്ങുന്നവേളയില് സാന്ത്വനമാകണം
ഹൃദയരഹസ്യങ്ങള്‍ കാത്തുവച്ചീടാനും
സ്നേഹാര്ദ്രസൗഹൃദ ചെപ്പാകണം
സൗഹൃദമനര്ഘമാം സ്നേഹമാണ്
നല്ലസ്നേഹിതരമൂല്യമാം നിധിയല്ലോ
പൊട്ടാത്തതോല്ക്കുടങ്ങളിലെന്നും
പഴകിയവീഞ്ഞുപോല് നിറയണം
ചവിട്ടുപടികളിലറിവിന്നാളമായ്
പിരിയാത്ത പ്രിയസ്നേഹമായ്
മന്വന്തരങ്ങള്‍ കൊഴിയുംവരെ
മറവിയേശാതെ കൈകോര്‍ക്കണം
***********
സുഹൃത്തിനര്ഥങ്ങള് തേടുന്നുഞാന്
വിങ്ങുംമനസ്സിന് മാറാല നീക്കണം
ആഴിപോലാഴമാം സ്നേഹമുണ്ടാകണം
തിരിച്ചറിവിന് പാണ്ഡിത്യവുംവേണം
മുഖക്കണ്ണാടി മങ്ങിമായുമ്പോള്‍
തേച്ചുമിനുക്കണംനിമിനേരത്തില്
മിഴിബാഷ്പങ്ങള് ചിതറിടുമ്പോള്
മടിയേതുമില്ലാതൊപ്പണം കരാംഗുലി
നേട്ടങ്ങളില്‍ പുത്തനുണര്വാകണം
കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
പരാജയങ്ങള്‍ വിജയമാക്കീടുവാന്
സത്യസൗഹൃദത്തെളിമയില് വാഴണം
വഴിതെറ്റിയലയും പഥികനാകുമ്പോള്
ആത്മാര്ത്ഥസ്നേഹത്തിനരുതാകണം
നല്പ്രവര്ത്തിയില് നന്നെന്നുചൊല്ലുവാന്
വെണ്മയാമൊരുമനമൊന്നു വേണം
വിങ്ങുന്നവേളയില് സാന്ത്വനമാകണം
ഹൃദയരഹസ്യങ്ങള്‍ കാത്തുവച്ചീടാനും
സ്നേഹാര്ദ്രസൗഹൃദ ചെപ്പാകണം
സൗഹൃദമനര്ഘമാം സ്നേഹമാണ്
നല്ലസ്നേഹിതരമൂല്യമാം നിധിയല്ലോ
പൊട്ടാത്തതോല്ക്കുടങ്ങളിലെന്നും
പഴകിയവീഞ്ഞുപോല് നിറയണം
ചവിട്ടുപടികളിലറിവിന്നാളമായ്
പിരിയാത്ത പ്രിയസ്നേഹമായ്
മന്വന്തരങ്ങള്‍ കൊഴിയുംവരെ
മറവിയേശാതെ കൈകോര്‍ക്കണം
കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
ReplyDeleteനേട്ടങ്ങളില്‍ പ്രോത്സഹനമാകണം
ഓരോ പടിയിലും മുന്നേറുവാന്‍
അറിവിന്റെ നാളമായ്
അണയാതെ തെളിയണം എന്നുമെന്‍ "പ്രിയസുഹൃത്ത് "
നല്ല വരികളും ആശയവും.
ആദ്യത്തെ പോസ്റ്റാണല്ലോ ബ്ലോഗില്‍
കൂടുതലെഴുതുവാന്‍ ആശംസകള്‍
സ്വാഗതം ...
ReplyDeleteനന്നായി ആദ്യ പോസ്റ്റ്
സൌഹൃതം മനസ്സിന്റെ ഭാരം ഇറക്കി വെക്കാന്‍ ഉള്ള അത്താണി ആണ്
ReplyDeleteനല്ലവരി ആശംസകള്‍ ഇനിയും എഴുതൂ
ellavarkkum nanni
ReplyDeletemanooharam ee kavithayil kaviyithriyude manasu vayikkan sadikkum
ReplyDeleteനന്ദി കൂട്ടുകാരേ
ReplyDelete