Tuesday, February 5, 2013

അക്ഷരങ്ങളുടെ ഓര്‍മ്മകുറിപ്പുകള്‍

                                                                    
ഓര്‍മ്മത്താളിലെ കടലാസുപുഷ്പങ്ങള്‍
ഓര്‍ത്തോര്‍ത്തിരുന്നു  കണ്‍ച്ചിമ്മിയോ
തളിരിട്ടുപ്പൂത്തുവിടര്‍ന്നുവിലസിയ
ഇന്നലെകളുടെ ഓര്‍മ്മയാണോ

ഓര്‍മ്മതന്‍ താളിലെത്ര കഥയാണ്
മായാതെമങ്ങാതെയക്ഷരപുഷ്പമായ്
ദുഃഖസന്തോഷങ്ങളും  പ്രണയവിരഹങ്ങളും
ജയപരാജയങ്ങളും മരണവും ജീവനും

എല്ലാമായ്‌  പുനര്‍ജ്ജനിക്കുന്നു ഞാന്‍
ഓര്‍മ്മകളെന്നും  കോള്‍മയിര്‍ക്കൊള്ളിക്കും
കാലമെത്ര  പിന്നിട്ടുയെങ്കിലും
മെല്ലെ കോറിവേദനിപ്പിക്കാതെ

കവിതന്‍ക്കയ്യിലെ തൂവല്‍സ്പര്‍ശ-
മെത്രദിനങ്ങളില്‍ കാത്തിരുന്നുഞാന്‍
അക്ഷരക്കുഞ്ഞായ് പുനര്‍ജ്ജനിക്കാ-
നെത്രദിനരാത്രങ്ങള്‍ കാത്തിരുന്നുഞാന്‍

കവിയുടെ ചുണ്ടിലെമന്ത്രണമാകുവാന്‍
അക്ഷരനക്ഷത്രം കോര്‍ത്തിണക്കി
ഇന്നുംപ്പിറക്കുന്നു കഥയായ്കാവ്യമായ്
അക്ഷരപൂക്കള്‍  നനുത്തൊരോര്‍മ്മയായ്‌

അറിയില്ലമൊഴിയുവാനെന്തെന്ന്‍
ഓരോനാവുമേറ്റുപാടിടുമ്പോള്‍
കുളിരായ്ക്കുളിര്‍മഴയായ്‌ പെയ്തിറങ്ങുന്നു
അക്ഷരമാലതന്‍ കവിതക്കൂട്ടുകള്‍

  

4 comments:

  1. chempakam keep it up

    ReplyDelete
  2. chembakattil ninnum enyum kooduthal kavithakal viriyattey ennu ashamsikkunnu

    ReplyDelete
  3. ഓർമകൾ ഒനിയും അക്ഷക്കൂട്ടങ്ങളായി പുനർ ജനിക്കട്ടെ

    ReplyDelete