Thursday, February 28, 2013

നീലിമയുടെ ജാലക കാഴ്ചകള്‍


പ്രഭാത കിരണങ്ങള്‍ പുഞ്ചിരി തൂകി ജാലകപാളികളില്‍ കൂടി എത്തിനോക്കുന്നു  സൂര്യദേവന്‍ ഇന്ന്  നേരത്തെ ഉണര്‍ന്നോ എന്നു ചിന്തിച്ചുകൊണ്ട് നീലിമ കിടക്കയില്‍നിന്നും എഴുന്നേറ്റു . രാത്രിഡ്യുട്ടിക്കു ശേഷമുള്ള അവധി ആയതിനാല്‍ ഒന്നുകൂടി പുതപ്പിനടിയില്‍ ചുരുണ്ടാലോ എന്ന് ചിന്തിച്ചു നല്ല തണുപ്പുള്ള പ്രഭാതം  എങ്കിലും വേണ്ടന്ന് തീരുമാനിച്ചു
               എഴുന്നേറ്റു ജാലകം മെല്ലെ തുറന്നു പുറത്തേക്കു നോക്കിനിന്നു . വിദേശത്ത് ജോലി കിട്ടിയ ശേഷം   അവധി ദിവസങ്ങളില്‍ നീലിമയുടെ ജീവിതത്തിന്റെ ഭാഗമാണ് കുറെ സമയത്തെ ഈ ജാലകകാഴ്ചകള്‍ . രാവിലെ ജോലിക്ക് ബസ്‌ കാത്തുനില്‍ക്കുന്നവരുടെ സംസാരം കേള്‍ക്കാം തൊട്ടടുത്ത  ബസ്‌ സ്റ്റോപ്പില്‍ . പരസ്പരം അറിയാത്തവര്‍ പോലും ഒരു ചെറു പുഞ്ചിരി സമ്മാനിക്കാനും ഒരു ശുഭദിനം ആശംസിക്കാനും അവര്‍ മറക്കാറില്ല . അത് കാണുമ്പോള്‍ മനസ് പെട്ടന്ന് തന്റെ ഗ്രാമത്തിലേക്ക് പോകുന്നു . ബസ്  കാത്തു നില്‍ക്കുമ്പോള്‍ പരസ്പരം അറിയാവുന്നവര്‍ പോലും ഒന്ന് പുഞ്ചിരിക്കാന്‍ മടി കാണിക്കുന്നവര്‍ . എന്തിനാണ്  ഇത്രയും പിശുക്ക് കാണിക്കുന്നത് ? ഉത്തരം കിട്ടാത്ത ഒരു ചോദ്യം നീലിമയുടെ മനസ്സില്‍ പൊന്തിവരാറുണ്ട്  .
               കോണ്‍ ക്രീറ്റ സൗധങ്ങല്‍ക്കിടയിലും കൊച്ചു പൂന്തോട്ടങ്ങളും മനോഹരമായി വെട്ടി ഒരുക്കിയ പൂച്ചെടികളും   തലയെടുപ്പോടെ നില്‍ക്കുന്ന മരതലപ്പുകളെ സുര്യ കിരണങ്ങള്‍ തഴുകുമ്പോള്‍ ഇല ചാര്‍ത്തുകളില്‍ പറ്റിപിടിച്ച മഞ്ഞിന്‍ കണങ്ങള്‍ മഴവില്ലിന്റെ ശോഭയോടെ തിളങ്ങുന്നതും എന്ത് കുളിര്‍മ്മയുള്ള കാഴ്ചകള്‍  . അല്പ സമയം കഴിഞ്ഞാല്‍ പിന്നെ തൊട്ടു മുന്‍വശത്ത്‌  ഉള്ള സ്കൂളിലെ കാഴ്ച്ചകളായി  പല വര്‍ണ്ണങ്ങളില്‍ കുഞ്ഞു ഉടുപ്പുമിട്ട്‌ അച്ഛന്റെയോ അമ്മയുടെയോ വിരല്‍തുമ്പില്‍ പിടിചെത്തുന്ന കുഞ്ഞോമനകള്‍ .  ചിലര്‍ പിടി വിടുവിച്ചു ഓടി പോകുന്നു  .ഒരു  സുന്ദരി കുട്ടി കരഞ്ഞുകൊണ്ട്‌ തിരിച്ചു നടക്കാന്‍ തുടങ്ങുന്നു .ഇന്ന് മടിപിടിച്ചു എന്ന് തോന്നുന്നു .അറിയാതെ  മനസ് കുട്ടികാലത്തിലേക്ക്  ഓടിപോകുന്നു . തന്റെയും കുട്ടികാലം ഇങ്ങനൊക്കെ ആയിരുന്നോ ? അതെ എന്ന് പറയാന്‍ പറ്റില്ല . അടുത്ത വീട്ടിലെ ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയ ഓര്‍മ്മയാണ്  അധികവും . റോഡില്‍ വാഹനങ്ങള്‍ പായുന്നുണ്ട്‌ എങ്കിലും ആരെയും ശല്യപെടുത്താതെ ഒരു ഹോണ്‍ പോലും മുഴക്കാതെ പോകുന്നു . നമ്മുടെ നാട്ടില്‍ എന്നാണ്  ഇങ്ങനെ ഒരു മാറ്റം വരിക എന്നെങ്ങിലും ഉണ്ടാവുമോ ? മനസ്സില്‍ ചിന്തയുടെ വേലിയേറ്റങ്ങള്‍ നടന്നു കൊണ്ടിരുന്ന സമയമാണ് വീട്ടില്‍നിന്നും ഫോണ്‍ കാള്‍ വന്നത്‌  ജാലക കാഴ്ചകള്‍ കാണുന്നത് മതിയാക്കി .സമയം  പോയത് അറിഞ്ഞില്ല ഇനിയും  അടുത്ത അവധി ദിവസത്തിനായ്  നീലിമ കാത്തിരുന്നു .
               
              ജാലകകാഴ്ചക്കിടയില്‍ എവിടെയോ ഒരു മങ്ങല്‍ നീലിമക്ക്  അനുഭവപെട്ടുതുടങ്ങി എങ്കിലും കാര്യമാക്കിയില്ല .  അധികം താമസിക്കാതെ എന്തൊക്കെയോ അസ്വസ്ഥതകള്‍  പോലെ  തോന്നാന്‍ തുടങ്ങി ,ജോലി  ചെയുന്ന   ഹോസ്പിറ്റലിലെ റൊസാരി ഡോക്ടറോട് വിവരം പറഞ്ഞാലോ . നീലിമയുടെ ഏറ്റവും നല്ല സുഹൃത്താണ്‌  അമ്പതു കഴിഞ്ഞ ഡോക്ടര്‍ ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യം ആണ് നീലിമയോട് . അവധി കഴിഞ്ഞു ജോലിക്ക് പോയ ദിവസം ഡോക്ടറോട് വിവരം പറഞ്ഞു  ഒരു ചെക്ക്‌ അപ്  നടത്തണമെന്ന് പറഞ്ഞെങ്കിലും അവള്‍ കാര്യമാക്കിയില്ല . പിന്നീടു അധികം കഴിയും മുന്‍പ്‌ അവള്‍ ടെസ്റ്റ്‌ കള്‍ക്ക് വിധേയ ആകേണ്ടിവന്നു . കാരണം നീലിമയുടെ അവസ്ഥ മോശമാകാന്‍ തുടങ്ങിയിരുന്നു  . വിട്ടുമാറാത്ത പനിയും തലവേദനയും കാഴ്ച്ചയുടെ മങ്ങല്‍ ആകെകൂടി വല്ലാത്ത ഷീണം .
              ഡോക്ടറെ കണ്ടു ചെക്ക്അപ്പ്‌  കഴിഞ്ഞു റിസള്‍ട്ട്‌ കിട്ടിപ്പോള്‍ ആകെ തകര്‍ന്നുപോയി കാന്‍സര്‍ കോശങ്ങള്‍ തലച്ചോറിനെ അസാധരണ മായ വിധം ബാധിച്ചിരിക്കുന്നു . എണ്ണപ്പെട്ട ദിവസങ്ങളെ തന്റെ ജീവിതത്തിനും ജാലക കാഴ്ചകള്‍ക്കും ഒള്ളു എന്ന തിരിച്ചറിവ് വല്ലാതെ തകര്‍ത്തു കളഞ്ഞു .  നീലിമ വിദേശ വാസം അവസാനിപ്പിച്ച്‌ നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു . കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞു .റൊസാരി സാറിനോട് യാത്ര പറയാന്‍ ചെന്നെങ്കിലും ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല രണ്ടു പേര്‍ക്കും .നിറഞ്ഞു വന്ന നാല് മിഴികള്‍ കൊണ്ട് യാത്രപറഞ്ഞു പിരിഞ്ഞു . റൂമില്‍ തിരിച്ചെത്തിയ നീലിമ ഓര്‍ത്തു തനിക്കു ഒരു ദിവസം കൂടി ഇവിടെ ജാലക കാഴ്ചകള്‍ കാണാം . പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേറ്റു ജാലകം തുറന്നു .അന്ന് കാഴ്ചകള്‍ക്ക് പതിവില്ലാത്ത ഭംഗി തോന്നി . അധികസമയം ചിലവഴിക്കാന്‍ ഇല്ല നീലിമ നാട്ടിലേക്കു യാത്രയായി .                     ഇടക്ക് ഡോക്ടര്‍ ഫോണ്‍ വിളിക്കും നീലിമയുടെ വിവരങ്ങള്‍ അറിയാന്‍ ഒരുമാസം കഴിഞ്ഞ ഒരു പ്രഭാതത്തില്‍ ഒരു സന്ദേശം ഫോണില്‍ വന്നു നീലിമയുടെ സഹോദരന്‍        അരുണിന്റെ ആയിരുന്ന." കാഴ്ചകള്‍ ഒന്നുമില്ലാത്ത ലോകത്തേക്ക് നീലിമ യാത്രയായി" എന്നായിരുന്നു സന്ദേശം .  റോസാരിയുടെ കാഴ്ചകള്‍ മറച്ചുകൊണ്ട്‌ രണ്ടു തുള്ളി കണ്ണുനീര്‍ മുത്തുകള്‍ മണ്ണിലേക്ക് ഇറ്റു വീണു .
          

12 comments:

 1. nannayirikkunnu mini

  ReplyDelete
 2. ശെരിയാ ജാലകകാഴ്ചകളും പ്രവാസവും തമ്മില്‍ നല്ല ബന്ദമാ....... ജനവാതിലൂടെ പുറം കാഴ്ച നൂകി ഇരിക്കാത്ത പ്രവാസിയുണ്ടാവില്ല....... ഒടുക്കം ലാഭം കിട്ടിയ അസുഗങ്ങളുമായി നാട്ടിലൂട്ടൊരു തിരിച്ചു പോക്കും

  ReplyDelete
 3. nallathayettonde eniyum ezhuthuka ellavitha ashamsakalum nerunne

  ReplyDelete
 4. mmm . nothing to say!!!!!!!!!!! onum parayan patunnila. ake oru sankadam. neelima maricho??? marikandarunnu..

  ReplyDelete