യാത്രപറയുന്നുദൂരേക്ക്തൊഴിലിനായ്
ചിന്തിച്ചതില്ലയെന് മാനസ്സമിത്രയും
പിന്നീടുവന്നൊരാനിമിഷങ്ങളെന്നില്
ഓരോയുഗംപോലെ പിറവികൊണ്ടു
ഓമനപ്പൈതലിന്‍ മുഖമൊന്നുകാണാന്‍
എത്രനാള്ക്കാക്കണമറിയില്ലെനിക്ക്
മേലാളന്മാരുടെദയവിനായ് കാക്കുന്ന
നിമിഷങ്ങളെണ്ണിയെന് ജീവിതയാത്ര
പ്രിയസഖിത്തന്നുടെ മൊഞ്ചുള്ള
പുഞ്ചിരി കണ്ടിട്ടുമെത്രനാളായ്
കരങ്ങള്ക്കോര്ത്തുക്കൂടെനടന്നിടാന്
അറിയാതെയുള്ളം കൊതിച്ചുപോകുന്നു
എന്തെന്തു നോവുകള്പ്പേറിനടക്കുന്നു
ഓരോപ്രവാസിതന് ശ്വാസവേഗങ്ങളില്‍
ഉറ്റവരുടയവരെല്ലാം തിങ്ങുമോര്‍മ്മയില്‍
നോവുന്നനനവായ് കണ്ണിണതുളുമ്പുന്നു
വിശേഷങ്ങള്‍ സ്നേഹിതര്ചേര്ന്നീടിലും
നോവുമോരോപ്രവാസിതന്ത്തുടിപ്പുകള്
എത്രനാള്തുഴയണമറിയില്ലെനിക്ക്
മുന്നോട്ടൊഴുകുന്നയീ പ്രയാണങ്ങള്‍
എത്രനാള്‍ കഴിയണം അറിയില്ലെനിക്കിന്നും
ReplyDeleteമുന്നോട്ടൊഴുകുന്ന ഈ ജീവിതയാത്രയി???
valare nanni suhruthe
Deletetouching dear!!! like it
ReplyDelete