Sunday, June 30, 2013

ജീവിതപാഠം



സൂര്യനുദിക്കുമ്പോള്‍ സന്തോഷപൂരിതം
ഇരുളിന്‍റെ മറനീക്കി പ്രകാശം പരക്കുന്നു

വീണ്ടുമൊരു ഉദയമുണ്ടെന്നറിഞ്ഞുകൊണ്ട്
അര്‍ക്കന്‍ മറയുന്നുപടിഞ്ഞാറെ ചക്രവാളത്തില്‍

മനുജനോ ഉദിക്കുമ്പോള്‍ പുഞ്ചിരിക്കുമേവരും
അസ്തമിക്കുമ്പോളോ കണ്ണീര്‍ പൊഴിക്കുന്നു

വീണ്ടുമൊരു ഉദയമില്ലന്നുള്ളോരു ചിന്തയോ
മരണമെന്നവാക്കിനെ ഭീതിയോടെ ഗ്രഹിക്കുന്നു

ഇന്നലെകളോക്കെയും കഴിഞ്ഞു പോയി
പാഴക്കവേണ്ടനീ ആ സമയമോര്‍ത്ത്

നാളയെകുറിച്ചു നീആകുലനകേണ്ട
കാണുമോ കാണാതിരിക്കുമോയെന്നറിയാതെ നാം

ഇന്നിനെകുറിച്ചു നീ ചിന്തിച്ചുകൊള്ളുക
അറിവിന്‍റെ നേരായി മുന്നോട്ടു പോകുക

കൊള്ളെണ്ടതിനെ കൊണ്ടു വളരുക
തള്ളേണ്ടതൊക്കെയും തള്ളിക്കളയുക

അര്‍ഹമല്ലാത്തത് നേടാതിരിക്കുക
നേടിയാലൊ അതു ക്ഷണികമെന്നറിയുക

അനുഭവമാകുന്ന ഗുരുവില്‍നിന്നും
സ്വായത്തമാക്കുക  നല്ല പാഠങ്ങളെ

സ്വാര്‍ത്ഥത കൊണ്ടു പുകയുന്ന കണ്ണുതന്‍
മുന്നിലായ് ചെന്നു നീ നില്‍കാതിരിക്കുക

ഉള്ളില്‍ നെരിപ്പോടായ് നൊമ്പരം മാറുമ്പോള്‍
അപരന്‍റെ കണ്ണീര്‍ തുടക്കാന്‍ കഴിഞ്ഞില്ലേ

മുള്ളുകള്‍നിറയുന്ന വേലികളോന്നുമേ
ഭേദിച്ചിടാതെ നീ മുന്നോട്ടു പോകുവിന്‍  

സഞ്ചരപാതയില്‍ കൂര്‍ത്തോരാ കല്ലിന്മേല്‍
തട്ടി വീഴാതെ നീ സഞ്ചരിയാകുവിന്‍

വിധിയെന്ന് ചൊല്ലി നീ പഴിച്ചു നില്‍ക്കാതെ
പൊരുതി ജയിച്ചു നീ ഉയരങ്ങളിലെത്തുവിന്‍


2 comments:

  1. ഒരു മാസ്മരിക ലോകത്തെ യാത്രകരാണ് ഇന്ന് നാം
    ഇന്നലെയും നാളെയും വെറും ഓർമയും സ്വപനവും

    ReplyDelete
  2. ബ്ലോഗ്‌ നന്നായിരിക്കുന്നു അല്പം കൂടി ശ്രദ്ധിക്കുക ,നല്ല ഭാവിയുണ്ട്

    "വിധിയെന്ന് ചൊല്ലി നീ പഴിച്ചു നില്‍ക്കാതെ
    പൊരുതി ജയിച്ചു നീ ഉയരങ്ങളിലെത്തുവിന്‍"
    ഈ വരികൾ താഴെ കൊടുത്തിരിക്കുന്ന വിധം
    തിരുത്തിനോക്കൂ
    വിധിയെന്ന് ചൊല്ലിപ്പഴിച്ചു നില്ക്കാതെ നീ
    പൊരുതി ജയിച്ചുയരത്തിലെത്തിടൂ...
    "കതിരുകാണാക്കിളികൾ"
    kathirukaanakilikalblogspot.in

    ReplyDelete