Friday, June 21, 2013

പഴി


മരുഭൂമിപോല്‍ നീണ്ടുകിടക്കുന്ന
ജീവിത യാത്രതന്‍ പാതകളില്‍

മണല്‍ കാറ്റടിച്ചപ്പോള്‍
ആരെ ശപിച്ചു നീ    
             
ചെറിയോരു തണലില്‍ നീ
സംതൃപ്തനായില്ല

ദാഹജലം തീര്‍ന്നു പോയപ്പോളും നീ
ആരെ പഴിച്ചെന്നു ഓര്‍മയുണ്ടോ

താഴ്വര തന്നിലെപച്ചപ്പുവന്നപ്പോള്‍
എല്ലാം സ്വന്തം കഴിവെന്നു ചൊല്ലി നീ

ചെറിയൊരു മലയെ നീ കണ്ടപ്പോളെല്ലാം
എന്തൊരു വിധിയെന്ന് ചൊല്ലിയില്ലേ

സുന്ദരനിമിഷങ്ങള്‍ എത്രയുണ്ടായിട്ടും
ഞാനെന്നഭാവം അന്ധനാക്കി

ഈശ്വരനോടൊരു നന്ദി വാക്കോതുവാന്‍
കഴിയാത്ത അധരം നിനക്കെന്തിനു

ജീവിതമൊരു നീര്‍കുമിളയെന്നുള്ള പഴമൊഴി
മനതാരില്‍ പലവട്ടം ഉരുവിടണം

പിന്നെ നീ ഒന്നുമേകണ്ടു പഴിക്കില്ല
നന്ദിവാക്കോതുവാന്‍ മറക്കുകില്ല

1 comment:

  1. കൊള്ളാം നല്ല വരികള്‍ ആശംസകള്‍

    ReplyDelete