Saturday, August 31, 2013

പ്രാര്‍ത്ഥന


കാറ്റിനേയും കടലിനേയും
ശാന്തമാക്കിയ യേശുവേ
എന്‍മനതാരിലെ അലയാഴിയെ
ശാന്തമാക്കുവാന്‍ വന്നിടു

മഞ്ഞിന്‍ കണത്തിനു വെന്മയോടൊപ്പം
കുളിരേകിയ യേശുവേ
എരിഞ്ഞു നീറുന്നെന്‍ മനസ്സിനുള്ളിലെ
കനലണക്കുവാന്‍ നീ വന്നിടണെ

വിശന്നു  തളര്‍ന്നു വലയുംനേരം
ജീവന്‍റെ മന്ന നീയേകിടണേ
പൊരിവെയിലില്‍ ദാഹിച്ചുഴലുമ്പോള്‍
ജീവജലമെനിക്കേകിടണേ

സഞ്ചരിച്ചീടുന്ന പാതയിലെല്ലാം
കരം പിടിച്ചു നടത്തിടണേ
നൊമ്പരത്താലെന്‍റെ മിഴി നിറയുമ്പോള്‍
വിരല്‍ത്തുമ്പിനാല്‍ നീ തഴുകണമേ

മനുജ പാപം നീക്കിടുവാനായ്
സ്വയം ബലിയായ് തീര്‍ന്നവനെ
എന്‍ അന്തരാത്മാവിന്‍ പാപകറയെല്ലാം
നിന്‍ തിരു രക്തത്താല്‍ കഴുകീടണേ

നൂറു മേനിയേകാന്‍ പറ്റുംവിധമെന്റെ
ഹൃത്തടം വെട്ടിയൊരുക്കീടണേ
നിന്‍ നാമമെന്നുമീ പാരില്‍ പ്രഘോക്ഷിക്കാന്‍
നിന്‍ മകളായെന്നെ മാറ്റണമേ




4 comments:

  1. നിന്റെ വിശ്വാസം, നിന്നെ രക്ഷിക്കട്ടെ.

    ReplyDelete
  2. നിന്‍ നാമമെന്നുമീ പാരില്‍ പ്രഘോക്ഷിക്കാന്‍
    നിന്‍ മകളായെന്നെ മാറ്റണമേ...നന്നായിട്ടുണ്ട് മിനി ......

    ReplyDelete