Friday, August 30, 2013

കുഞ്ഞാങ്ങള


പിച്ച നടക്കുവാന്‍ തുടങ്ങിയ നാള്‍മുതല്‍
ഒരുപടി മുന്നിലായ് നിന്നവളെപ്പോഴും
കൂടപിറപ്പിനെ നുള്ളി നോവിക്കാതെ
ചേര്‍ത്തു നടന്നതാം കാല്‍പ്പാടുകള്‍

എന്‍റെ ചെറുപ്പത്തില്‍ അമ്മ കാണാതെ ഞാന്‍
മാവിന്‍റെ കൊമ്പിലായ്‌ഊഞ്ഞാലാട്ടി
കൈവിട്ടു താഴെ കിടന്നെന്റെ കുഞ്ഞാങ്ങള
പിഞ്ചു കൈ തണ്ടിലെ അസ്ഥികള്‍വിണ്ടു പോയ്‌

സ്കൂള്‍ വിട്ടു വന്നു ഞാന്‍ ആദ്യം തുറക്കുമെന്‍
മിട്ടായി പൊതിയുടെ കൊച്ചു ലോകം
മധുരം നുണയുമ്പോള്‍ ആ കുഞ്ഞു പുഞ്ചിരി
മനസ്സിലെ മങ്ങാത്ത ഓര്‍മ്മയാണിന്നും

രക്തബന്ധത്തിന്റെ  വിലയറിഞ്ഞീടുന്നു
മുന്നോട്ടു പോയ ഓരോ ദിനത്തിലും
കണ്ടുമുട്ടുമ്പോള്‍ വഴക്കുകൂടീടുന്നു
കാണാതിരിക്കുമ്പോള്‍ ഇടനെഞ്ചു വിങ്ങുന്നു

ജീവിത വഴികളില്‍ പകച്ചു നിന്നീടുമ്പോള്‍
കൂടെ ഞാനുണ്ടെന്ന്  ആശ്വസിപ്പിച്ചീടുന്നു
ദൂരത്തിരുന്നു ഞാന്‍ കേള്‍ക്കുന്നു ആ സ്വരം
എന്‍ ആത്മ സന്തോഷം നിര്‍വൃതികൊള്ളുന്നു

വിശേഷ നാളിലോ പുത്തനുടുപ്പുമായ്
ഓടിയെത്തീടുമെന്‍ കുഞ്ഞാങ്ങള.....
യാത്ര പറഞ്ഞു പിരിഞ്ഞുപോയീടുമ്പോള്‍
കാണാന്‍ കൊതിക്കുമെന്‍ കുഞ്ഞാങ്ങളെ....




12 comments:

  1. സഹോദര സ്നേഹം നന്നായി വരച്ചു കാണിച്ചിരിക്കുന്നു. ആശംസകൾ

    ReplyDelete
  2. നന്നായിരിക്കുന്നു..

    ഇന്നിന്‍റെ ലോകത്ത് രക്തബന്ധത്തിന്റെ വിലയറിയാതെ അതില്‍ വിലപേശല്‍ നടത്തുന്ന ഒരു പുതുതലമുറ. .. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കൂടപ്പിറപ്പിനോടുള്ള ആ നിര്‍മ്മലമായ സ്നേഹം അക്ഷരങ്ങളില്‍ കുറിച്ചിട്ടതിന് ആശംസകള്‍ ..

    ReplyDelete
    Replies
    1. karayillatha sneham ulla bendhangalum undu Ash..........Thanks dear

      Delete
  3. Good my blog is ,purpleglide.blogspot.in/

    ReplyDelete
  4. പല വരികളും മനസ്സില്‍ കൊള്ളുന്നു..മനോഹരം ഈ കുഞ്ഞാങ്ങള.....

    ReplyDelete