Tuesday, August 20, 2013

കുറവിലെ കഴിവുകള്‍



അറിവിന്റെ ദീപമായ് വന്നവളെ
അഴകിന്റെ തൂവലായ് നിന്നവളെ
അക്ഷരംകൊണ്ടു കവിത ചമച്ചവള്‍
ചിത്രവര്‍ണ്ണങ്ങളാല്‍ വിരുന്നുമായ് വന്നവള്‍

മഷിയില്‍ മുക്കിയ തൂലികത്തുമ്പിനാല്‍
അക്ഷരനക്ഷത്ര മാലകള്‍ കോര്‍ത്തവള്‍
എഴുതിയതെന്തെല്ലാം കദനങ്ങളും
നിറഞ്ഞു തുളുംമ്പിയ സ്നേഹത്തിന്‍ ജാലവും

ക്യാന്‍വാസിനുള്ളിലായ്കോറി നീ ആദ്യമായ്
ഏതോനിയോഗംപോല്‍ നിന്‍ ജീവിതം
വര്‍ണ്ണ വസന്തത്തിന്‍  മായിക കാഴ്ചകള്‍
ചായകൂട്ടിനാല്‍ നീ ചമച്ചു

 പ്രകൃതിയാം അമ്മക്ക് സൗന്ദര്യമേകി നീ
നിറക്കൂട്ടില്‍ മുക്കിയ തൂലികയാല്‍
മാനും മയിലും ചിത്രശലഭങ്ങളും
പൂക്കളും വണ്ടും പുതിയൊരു പൂന്തോപ്പും

ഓരോ ദിനത്തിലും പുതിയതാം കാഴ്ചകള്‍
ഒരുക്കിയെനിക്കായ് നീ നല്‍കിയില്ലേ
നിനക്കായ്‌ നല്‍കിയ കുറവുകളെല്ലാം നീ
സഹജന് നന്മയായ് മാറ്റിയ ജന്മമേ

തൂലിക ചലിപ്പിക്കാന്‍ കരങ്ങളില്ലെങ്കിലും
കാല്‍വിരള്‍ത്തുമ്പിലായ്‌ ചാലിച്ച സൗന്ദര്യം
പുലരിയിലെന്നും ഞാന്‍ കാത്തുനിന്നീടുമേ
നീ നല്‍കും അഴകിനെ പുണരുവാനായി

6 comments:

  1. "അറിവിന്റെ ദീപമായ് വന്നവളെ
    അഴകിന്റെ തൂവലായ് നിന്നവളെ"
    ..കൊള്ളാം നല്ല ഭാവന ..........................................

    ശ്രദ്ധിക്കൂ
    പ്രികൃതിയാം /പ്രകൃതിയെ, പ്രികൃതിയാക്കിയതു വികൃതിയായിപ്പോയി .
    തൂലിക തുമ്പിനാൽ /തൂലികത്തുമ്പിനാൽ
    നിറ കൂട്ടിൽ /നിറക്കൂട്ടിൽ
    കാല്‍വിരള്‍ തുമ്പിലായ്‌ /കാൽ വിരൽതുമ്പിലായ്
    കത്തുനിന്നീടുമേ/ കാത്തു നിന്നീടുമേ
    കുറവില്ലാത്ത കഴിവുകളുള്ള താങ്കളുടെ അശ്രദ്ധ വരുത്തിയ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത് സദയം ക്ഷമിക്കുക
    ന്യൂനതകൾ ഒഴിവാക്കി ഇനിയും നല്ല രചനകൾ എഴുതുവാൻ കഴിയും ചെമ്പകപ്പൂവിന്റെ സുഗന്ധം ഇനിയും നന്മയുടെ പരിമളം പ്രസരിപ്പിക്കട്ടെയെന്നാശംസിക്കുന്നു "kathirukaanakilikal.blogspot.in"

    ReplyDelete
    Replies
    1. തെറ്റുകള്‍ ചൂണ്ടികാണിച്ചതില്‍ വളരെ നന്ദി........തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

      Delete
  2. നല്ലചിന്തകളും വരികളും. ആദ്യ കമന്‍റ് പോലെ ചില തെറ്റുകള്‍ തിരുത്തുമല്ലോ (അദ്ദേഹം ചൂണ്ടി കാണിച്ചത് കൂടാതെയും ചിലവ കാണുന്നുണ്ട്)

    ReplyDelete
    Replies
    1. തീര്‍ച്ചയായും തിരുത്താം .......നന്ദി സുഹൃത്തേ

      Delete