Saturday, February 23, 2013

സുരാപാനം


സാന്ത്വനമേകുവാന്‍ നീട്ടേണ്ടകൈകളില്‍
പ്രഹരമേല്‍പ്പിക്കുന്ന ദണ്ഡായിടുമ്പോള്‍
കാരണമെന്തെന്നറിയാന്‍ തിരയേണ്ട
നാസികത്തുമ്പിലെത്തും രൂക്ഷഗന്ധംമതി

വിഷമാംമദ്യത്തെ  മോന്താന്‍തുടങ്ങുമ്പോള്‍
പ്രിയമുള്ളവര്‍തന്‍ കാത്തിരിപ്പോര്‍ക്കില്ല
കൂടെക്കുടിക്കുവാന്‍ കൂട്ടുകാരുണ്ടപ്പോള്‍
വീട്ടിലെപട്ടിണി മാത്രമോര്‍ക്കുന്നില്ല

അപ്പന്‍റെ തെറിവിളികള്‍  ദൂരേന്നുകേള്‍ക്കാം
മക്കള്‍തന്‍ കണ്ണുകള്‍ഭീതിയാല്‍ നിറയുന്നു
പേടിച്ചരണ്ടവര്‍  ഓടിയൊളിക്കുന്നു
അമ്മതന്‍പിന്നിലും കട്ടിലിന്‍ക്കീഴിലും

വാതില്‍ ചവിട്ടി തുറന്നുവരുന്നൊരു
പതിയുടെ രൂപം  കാണുന്ന മാത്രയില്‍
കൊള്ളിയാന്‍ മിന്നിക്കടന്നു പോകുന്നിതാ
വിറയാര്‍ന്നുനില്‍ക്കുന്ന പത്നിതന്നുള്ളിലും

 കാട്ടിക്കൂട്ടുന്ന  പേക്കൂത്തുചൊല്ലുവാന്‍
എന്‍വര്‍ണിക  തുമ്പിനുശക്തിപോരാ
എല്ലാംവലിച്ചെറിയുന്നു മുറ്റത്തേക്ക്
കൂടെയുണ്ടാവും മനുഷ്യകോലങ്ങളും

ആട്ടംകഴിഞ്ഞു  പ്രഭാതത്തില്‍ചൊല്ലുന്നു
എനിക്കിനിവേണ്ടയീ  സുരാപാനം
വീണ്ടുമാസന്ധ്യയിലാടിത്തിമര്‍ക്കുന്നു
സുരാസുവായ്‌ ജീവിതംപിന്നെയും

എന്തിനുവേണ്ടി സുരാപാനംചെയ്യുന്നു  നീ
ജീവിതം ദുസ്സഹമാക്കിടാനോയെന്നും
ഇനിവേണ്ടയെന്നു പ്രതിന്ജയെടുക്കുവിന്‍
നിന്‍ജീവിതം സുരഭിലമാക്കിടുക്ഷോണിയില്‍

*സുരാപാനം=മദ്യപാനം


6 comments:

  1. സംധാനത്തിന്‍ അന്തകന്‍ ആണ് മദ്യം
    നല്ല വരികള്‍ ആശംസകള്‍ മിനി

    ReplyDelete
  2. നല്ല വരികള്‍...,..
    ആശംസകള്‍..,..

    ReplyDelete
  3. നല്ല ആശയം. മദ്യപാനികളെ സ്‌നേഹത്തിലൂടെ നേര്‍വഴിയില്‍ നയിക്കാന്‍ സാധിക്കും. നേര്‍വഴിയില്‍ നയിക്കാനുള്ള ശ്രമത്തിനിടയിലെ പ്രിയപ്പെട്ടവരുടെ തെറ്റായ പ്രതികരണങ്ങളാണ് പലപ്പോഴും മദ്യപാനത്തിലേക്ക് അവനെ വീണ്ടും തള്ളിവിടുന്നത്. പിന്നെയൊരു തെറ്റു കണ്ടത് സൂചിപ്പിക്കട്ടെ- സാന്ത്വനമാണു ശരി സ്വാന്തനമല്ല. മികച്ച സൃഷ്ടികള്‍ പങ്കുവയ്ക്കാന്‍ ഇനിയും സാധിക്കട്ടെയെന്ന് ആശംസ...

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി സുഹൃത്തേ

      Delete