സാന്ത്വനമേകുവാന്‍ നീട്ടേണ്ടകൈകളില്
പ്രഹരമേല്‍പ്പിക്കുന്ന ദണ്ഡായിടുമ്പോള്
കാരണമെന്തെന്നറിയാന്‍ തിരയേണ്ട
നാസികത്തുമ്പിലെത്തും രൂക്ഷഗന്ധംമതി
പ്രിയമുള്ളവര്തന് കാത്തിരിപ്പോര്ക്കില്ല
കൂടെക്കുടിക്കുവാന് കൂട്ടുകാരുണ്ടപ്പോള്
വീട്ടിലെപട്ടിണി മാത്രമോര്ക്കുന്നില്ല
അപ്പന്റെ തെറിവിളികള്‍ ദൂരേന്നുകേള്ക്കാം
മക്കള്‍തന്‍ കണ്ണുകള്ഭീതിയാല് നിറയുന്നു
പേടിച്ചരണ്ടവര്‍ ഓടിയൊളിക്കുന്നു
അമ്മതന്പിന്നിലും കട്ടിലിന്ക്കീഴിലും
വാതില്‍ ചവിട്ടി തുറന്നുവരുന്നൊരു
പതിയുടെ രൂപം കാണുന്ന മാത്രയില്‍
കൊള്ളിയാന്‍ മിന്നിക്കടന്നു പോകുന്നിതാ
വിറയാര്ന്നുനില്ക്കുന്ന പത്നിതന്നുള്ളിലും
കാട്ടിക്കൂട്ടുന്ന പേക്കൂത്തുചൊല്ലുവാന്
എന്വര്ണിക തുമ്പിനുശക്തിപോരാ
എല്ലാംവലിച്ചെറിയുന്നു മുറ്റത്തേക്ക്
കൂടെയുണ്ടാവും മനുഷ്യകോലങ്ങളും
ആട്ടംകഴിഞ്ഞു പ്രഭാതത്തില്ചൊല്ലുന്നു
എനിക്കിനിവേണ്ടയീ സുരാപാനം
വീണ്ടുമാസന്ധ്യയിലാടിത്തിമര്ക്കുന്നു
സുരാസുവായ് ജീവിതംപിന്നെയും
എന്തിനുവേണ്ടി സുരാപാനംചെയ്യുന്നു നീ
ജീവിതം ദുസ്സഹമാക്കിടാനോയെന്നും
ഇനിവേണ്ടയെന്നു പ്രതിന്ജയെടുക്കുവിന്
നിന്‍ജീവിതം സുരഭിലമാക്കിടുക്ഷോണിയില്
*സുരാപാനം=മദ്യപാനം
സംധാനത്തിന് അന്തകന്‍ ആണ് മദ്യം
ReplyDeleteനല്ല വരികള്‍ ആശംസകള്‍ മിനി
Thanks
Deleteനല്ല വരികള്‍...,..
ReplyDeleteആശംസകള്‍..,..
നല്ല ആശയം. മദ്യപാനികളെ സ്നേഹത്തിലൂടെ നേര്‍വഴിയില്‍ നയിക്കാന്‍ സാധിക്കും. നേര്‍വഴിയില്‍ നയിക്കാനുള്ള ശ്രമത്തിനിടയിലെ പ്രിയപ്പെട്ടവരുടെ തെറ്റായ പ്രതികരണങ്ങളാണ് പലപ്പോഴും മദ്യപാനത്തിലേക്ക് അവനെ വീണ്ടും തള്ളിവിടുന്നത്. പിന്നെയൊരു തെറ്റു കണ്ടത് സൂചിപ്പിക്കട്ടെ- സാന്ത്വനമാണു ശരി സ്വാന്തനമല്ല. മികച്ച സൃഷ്ടികള്‍ പങ്കുവയ്ക്കാന്‍ ഇനിയും സാധിക്കട്ടെയെന്ന് ആശംസ...
ReplyDeleteThis comment has been removed by the author.
Deleteനന്ദി സുഹൃത്തേ
Delete