Saturday, February 22, 2014

ഇവളെന്റെ മഞ്ഞുതുള്ളി !!


എന്‍ ഹൃദയതന്ത്രിയില്‍
വിടര്‍ത്തിയ സംഗീതം
ഒരു മഞ്ഞുതുള്ളിതന്‍
കുളിര്‍തെന്നലായവള്‍

വിലമതിക്കാനാവാത്ത
സൗഹൃദ തണലിന്റെ
സ്നേഹ സമ്മാനമായ്
അക്ഷര ശില്പത്താല്‍
കൊത്തിയൊരുക്കി
മിനുക്കിയ കവിതയെ
എനിക്കായേകിയ
മഞ്ഞുതുള്ളിയാണവള്‍

മാരിവില്‍ ശോഭ വിതറും
വര്‍ണ്ണപ്രപഞ്ചത്തില്‍
അക്ഷര പ്രഭയാല്‍
തിളങ്ങിയെന്‍ മഞ്ഞുതുള്ളി

കാണാമറയത്തിരുന്നിടും
ഇരുഹൃദയങ്ങളെങ്കിലും
സൗഹൃദപൂമഴയായ്
എന്നില്‍ പെയ്തിറങ്ങിയ
ഇവളാണെന്‍ മഞ്ഞുതുള്ളി
എന്‍പ്രിയ  മഞ്ഞുതുള്ളി

4 comments:

  1. സൂക്ഷിച്ചു വച്ചോളൂ ...

    ReplyDelete
  2. മഞ്ഞുതുള്ളിയെ ഇത്ര ഇഷ്ടമാണല്ലേ!
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  3. ഒരു വെയില്‍ ഉദിയ്ക്കുന്നത് വരേയ്ക്കും!!!

    ReplyDelete
  4. മഞ്ഞു തുള്ളി നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete