ഗ്രാമീണ സുന്ദരിയായ എന്നമ്മേ
നിന് ചാരെയെത്താന്‍ കൊതിക്കുന്നു മാനസം
ഒരുകൊച്ചുകുഞ്ഞായിരുന്നെങ്കിലിന്നു ഞാന്‍
നിന് മടിതട്ടിലുറങ്ങി ഉണര്‍ന്നേനെ
കാവിലെ ഉത്സവ മേളം തുടങ്ങുമ്പോള്‍
നിന് വിരല്‍ തുമ്പില്‍ പിടിച്ചു നടന്നേനെ
വെടിമുഴക്കത്തില്‍നിന്നുതിരുന്ന ശബ്ധത്തില്‍
ചേലതന്‍ തുമ്പില്‍ ഭയം പൂണ്ടൊളിച്ചേനേ
ആദ്യക്ഷരത്തിന്റെജ്ഞാനം പഠിക്കുവാന്‍
ആദ്യമായ് പോകും ഞാന്‍ നിന് കൂടെയെന്നമ്മേ
സ്നേഹത്തിന് നറുമുത്തം കവിളില്‍ പകര്‍ന്നത്
നിന്നധരത്തിന്റെനന്മയില്‍ നിന്നല്ലോ
ദിവ്യസ്നേഹത്തിന് മധുരം നുണഞ്ഞതും
നിന് മാറിലുതിര്‍ന്നതാംപാലമൃതല്ലയോ
കരച്ചിലടക്കാത്ത രാത്രി യാമങ്ങളില്‍
തോളിലേറ്റിയെന്നെ സൂര്യോദയംവരെ
അമ്പിളി മാമനെ ചൂണ്ടികാണിച്ചതും
മാമുണ്ണാനായിരം കഥകള്‍ പറഞ്ഞതും
പിച്ചനടക്കുമ്പോള്‍ വേച്ചുവീഴാതെന്നും
താങ്ങുവനെപ്പോളും കൂടെ നടന്നതും
യാത്രയിലൊക്കെയും മറോടണച്ചതും
അമ്മകിളിയുടെ സ്പര്‍ശമറിഞ്ഞു ഞാന്‍
ചെറിയൊരു ക്ഷീണത്താല്‍ ചാഞ്ഞുകിടക്കുമ്പോള്‍
പരിഭ്രമമോടെ നിറയും മിഴികളും
മരണത്തിലേക്ക് നടന്നതാം തനയയെ
ഈശ്വരന് മുന്‍പാകെ യാചിച്ചു നേടിതും
നിന് മുന്നിലല്ലാതെവിടെ നമിപ്പുഞാന്‍
എന്നിലെ ഓരോ അശ്രുകണങ്ങളാല്‍
എന്നുടെ വരവിനായ് കാത്തിരിക്കുന്നമ്മേ
ദൂരത്തിരുന്നു ഞാനേകുന്നു മുത്തങ്ങള്‍
ഇനിയൊരു ജന്മമുണ്ടെങ്കില് വരുംനാളിലും
നിന്നുടെ പുത്രിയായ് വീണ്ടും ജനിക്കേണം .....!
അമ്മയെന്ന ലോകം!
ReplyDeleteഅമ്മക്ക് തുല്യം അമ്മ മാത്രം
ReplyDelete