Tuesday, November 5, 2013

നയനങ്ങള്‍


ആ മിഴികളില്‍  കണ്ടതെന്തു
പൊട്ടിയൊലിക്കാന്‍ വെമ്പിയ-
അരുവിയാണോ അറിയില്ല ?
സഹനമാം തീചൂളയില്‍
പൊന്തി പുകയും അഗ്നിപര്‍വ്വതമോ,
ലാവയായ്‌ പ്രവഹിക്കും
പകയുടെ കനലുകളോ
സ്നേഹതീഷ്ണതയാല്‍
വെന്തു വെണ്ണീറാവാന്‍
കൊതിക്കുമൊരു നിര്‍വ്വികാരതയൊ
ഒരു നോക്ക് കാണാന്‍
ആര്‍ത്തി പൂണ്ട നയനങ്ങളോ
ആ സ്വരം മാത്രം കേള്‍ക്കാന്‍
ചുറ്റും പരതുന്ന കണ്ണുകളോ
ആള്‍കൂട്ടത്തിലലിയുന്ന സാന്നിദ്ധ്യം
എവിടെ മറഞ്ഞെന്നറിയുവാനോ
കാണാതിരിക്കുമ്പോള്‍ പരിഭവമോടെ
നീര്‍തുളുമ്പും നയനങ്ങളോ
ദര്‍ശനനിമിഷമോ
ഇമചിമ്മാന്‍ മറക്കുന്നതും
അകലെയാണെന്നറിയുമ്പോള്‍
ചാമ്പലാക്കാന്‍ ജ്വലിക്കുന്നതും
ആ നയനങ്ങളാണോ ഞാന്‍
അന്നൊരിക്കല്‍ കണ്ടത്...........?



8 comments:

  1. ഒന്നും പറയാതെ, ഒരു പാട് പറയുന്ന കണ്ണുകള്‍

    ReplyDelete
  2. എല്ലാം കാണുണ്ട്.

    ReplyDelete
  3. ഇതൊന്നുമല്ല; ആ മിഴികള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് !!

    ReplyDelete
    Replies
    1. എന്താവും ആ മിഴികള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് ..........നന്ദി സുഹൃത്തേ

      Delete
  4. ചോദ്യശരങ്ങളാണല്ലോ നയനങ്ങളോട്.
    ഉത്തരം കിട്ടിയോ?

    ReplyDelete
    Replies
    1. ഉത്തരം കിട്ടി അജിത്തേട്ട .............,നന്ദി

      Delete