Friday, November 29, 2013

കലാലയം


അറിവിന്റെ രാഗാര്‍ദ്ര ഭാവമേ
നീ അണിഞ്ഞൊരുങ്ങിയോ?
പുതുനാമ്പുകള്‍തന്‍ വരവിനായ്
തലയെടുപ്പോടെ മിഴിനട്ടു നീ ......!

നിന്‍മാറില്‍ തലച്ചായ്ക്കുന്നതെന്തെല്ലാം?
നിരയൊത്ത വാകമരങ്ങളും,
നറുമണം പരത്തി നില്‍ക്കും,
പൂത്താലം പോലിലഞ്ഞിയും....
പുതുനാമ്പുകളെത്തുമ്പോള്‍
പൂമൊട്ടുകള്‍ ഭയം ജനിപ്പിക്കുന്നതും
ഒരു തണ്ടിലെ പൂക്കളായ്
പിന്നെ നിന്‍മാറില്‍  മയങ്ങുന്നതും

പ്രണയം പൂക്കും താഴ്വരയും
വിരഹദു:ഖത്തിന്‍  നൊമ്പരവും
നീയെത്രവട്ടം സാക്ഷിയായ്
ദു:ഖസന്തോഷത്തിന്റെ അശ്രുകണങ്ങള്‍
മാറിമറയുന്ന നിന്‍ താഴ്വാരവും

ഈറന്‍ കാറ്റില്‍ ചാഞ്ചാടും മരച്ചില്ലകള്‍
പൊഴിക്കും മഴത്തുള്ളി തന്‍ സംഗീതം
നിന്റെ വിരിമാറിലെ നീലപൊയ്കയില്‍
വിരിയും സൂര്യ ദേവന്റെ പ്രണയപുഷ്പവും
അതിന്‍ചാരെ  കിന്നാരത്തുമ്പികള്‍
ആര്‍ത്തുല്ലസിച്ചു പാറിപറക്കുന്നതും
ഗുരുശിഷ്യബന്ധത്തിന്‍ മഹുത്വം
വിളിച്ചോതി നില്‍ക്കും നിന്‍ ചുറ്റുവട്ടങ്ങളും

കൊച്ചു കൊച്ചു വാശികള്‍ പൂക്കുംനേരങ്ങളും
എല്ലാം ആടിത്തിമര്‍ക്കുന്ന അരങ്ങേ
ഒരുവട്ടം കൂടി നിന്‍ മാറില്‍ ചാഞ്ചാടാന്‍
ഇനിയെനിക്കാവില്ലല്ലോയെന്‍ "കലാലയമേ".....

11 comments:

  1. കോളേജോര്‍മ്മകളാണല്ലേ? കൊള്ളാം

    ReplyDelete
    Replies
    1. ആ ഓര്‍മ്മകള്‍ മറക്കാന്‍ പറ്റുമോ ആര്‍ക്കെങ്കിലും നന്ദി അജിത്തേട്ട

      Delete
  2. വാഹമരമല്ല കേട്ടോ. വാകമരംന്ന് എഴുതിയിട്ട് ഈ കമന്റ് ഡിലീറ്റ് ചെയ്തേക്കൂ!

    ReplyDelete
    Replies
    1. തെറ്റുകള്‍ ചൂണ്ടി കാണിച്ചതില്‍ സന്തോഷം

      Delete
  3. കുഴപ്പമില്ല...

    ReplyDelete
  4. ഓര്‍മ്മകള്‍ വേരോടും ഇടം.

    ReplyDelete
    Replies
    1. അതെ ഓര്‍മ്മകളുടെ പൂന്തോട്ടം നന്ദി അനീഷ്‌

      Delete
  5. എന്നും മധുരിക്കും കലാലയ ഓര്‍മ്മകള്‍.... സുന്ദരമായി കവിത

    ReplyDelete
  6. കലാലയത്തിലേക്ക് കൂട്ടി കൊണ്ട് പോയ്‌ ഈ കവിത ...ഇഷ്ട്ടം ....

    ReplyDelete