Tuesday, December 3, 2013

ദൈവീക സാന്നിധ്യം


നിന്‍ സ്നേഹം നുകരുവാൻ സാധിച്ചിടുന്നത്
എന്‍ ജീവിതത്തിലെ വലിയൊരു സൗഭാഗ്യം
എന്‍ നയനങ്ങൾ നിന്നെ തേടുമ്പോൾ
എൻ ഹൃത്തിലാമോദം തിരയടിച്ചീടുന്നു

തളരുന്നെൻ പാദങ്ങൾ ശക്തി പകർന്നിടാൻ
ആണിപ്പാടുള്ള നിൻ കരങ്ങളാൽ താങ്ങണേ
തകരുന്നെൻ ഹൃദയത്തെ മാറോടു ചേർത്തു നീ
പകരേണമേ സ്നേഹ സാന്ത്വനമെന്നെന്നും

ഓരോ അണുവിലും അറിയുന്നു ഞാന്‍ നിന്‍റെ
നിറഞ്ഞു തുളുമ്പുന്ന ദൈവീക സാന്നിധ്യം
ഓരോ നിമിഷവും നിന്നിൽ അലിഞ്ഞിടാൻ
ആശിച്ചിടുന്നു ഞാൻ എൻ നല്ല ദൈവമേ

ഈ നല്ല ഭുവനമാം മലര്‍വാടിയില്‍ ഞാന്‍
സഞ്ചാരിയായെന്നും അലഞ്ഞിടുന്നു സദാ
ദൈവസ്നേഹത്താല്‍ നിറഞ്ഞിടും സൂനങ്ങൾ
എത്ര മനോഹരം എത്ര സൗഗന്ധികം!

5 comments:

  1. ദൈവ കൃപ അനുപമം.. ആ കൃപാ കടാക്ഷത്തില്‍ ജീവിക്കുന്നു നമ്മള്‍...

    ReplyDelete
  2. ദൈവത്തിന്റെ മക്കള്‍

    ReplyDelete
  3. ആ ദിവ്യ സാന്നിദ്ധ്യം
    അനുഭവിച്ചോർക്കുമാത്രമേ
    അതറിയിക്കാനും കഴിയൂ
    നന്നായിക്കുറിച്ചു
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete
  4. മനോഹരം മിനി ...ആശംസകള്‍ ....

    ReplyDelete