കാണാന്‍ കൊതിച്ചു ഞാന്‍ എന്നോമലേ
പുഞ്ചിരി തൂകുന്ന നിന്റെ മുഖം
പൂവിതള്‍ പോലെ വിരിഞ്ഞുവരും
മനതാരിലെപ്പോഴും എന്നോമലേ
ഗര്ഭപത്രത്തിലെ കൊട്ടാരമല്ലയോ
ഒന്‍പതു മാസങ്ങള്‍ നിന്റെ വാസം
എന്നുടെ കൈകളാല്‍ പുല്കിടുമ്പോള്
സന്തോഷമോടെ നീ തുള്ളിടുന്നു.......
നിന്നുടെ വരവിനായ് കാത്തിരിക്കും
നിമിഷങ്ങളോരോന്നുമെണ്ണിയെണ്ണി
എന്നിലെ അമൃതു പകര്‍ന്നു നല്കി
രാരീരം പാടി ഉറക്കിടാം ഞാന്‍
കരഞ്ഞുകൊണ്ടു നീ പിറന്നിടുമ്പോള്‍
സന്തോഷാശ്രുവെന്നില് പൊഴിഞ്ഞുവീഴും
ചിരിച്ചുകൊണ്ടു ഞാന്‍ യാത്രയാകുമ്പോള്‍
കരഞ്ഞുകൊണ്ടെന്നെ നീ യാത്രയാക്കീടല്ലേ........!
ഗാനങ്ങള്‍ പിറന്നുകൊണ്ടേയിരിക്കുകയാണ്!
ReplyDeleteനന്ദി അജിത്തേട്ട
DeleteThis comment has been removed by the author.
ReplyDeletegreat
ReplyDeleteThanks Renju
Deleteരണ്ടു കാത്തിരിപ്പുകള്‍ .
ReplyDelete