വെള്ളത്തില്‍ വീഴുന്ന കല്ലുകള്‍
ഉതിര്‍ത്തു പോന്തിക്കുന്ന കുമിളകള്‍
നിന് കണ്ണിണകളില്‍ കാണുന്നു ഞാന്‍
ആ കൌതുക ലോകത്തിന് കാഴ്ചകള്‍
വെള്ളത്തില്‍ തെന്നി കളിക്കും പരലുപോല്‍
നീയും നീന്തി തുടിക്കുന്നുവോ പിന്നാലെ
ഒന്നിനെ പോലും പിടിക്കാത്ത പൈതല്‍പോല്‍
ചിണുങ്ങുന്നുവോ നീ എന്റെ മുന്നില്‍
ചിലപ്പോള്‍ ഞാന്‍ നിന് മുന്നില്‍ അമ്മയായോ
പലവട്ടം മാറി മറഞ്ഞിടുന്നോ
മകളായ്, സഹോദരിയായ്,സുഹൃത്തായ്
അതിനെല്ലാമപ്പുറം ആരൊക്കെയോ .....?
ഒരു വട്ടമല്ല നീ ചൊല്ലിയതൊക്കെയും
പലവുരു മന്ത്രിച്ചതും എന്റെ കാതില്‍
നീയെനിക്കാരാണ്...? ആരുമല്ല....?
എല്ലാമാണെന്ന് പറയാതെ പറഞ്ഞതും
എന്നെ നിന് മുന്നിലായ് കാണും നിമിഷം
ആയിരം വര്‍ണ്ണപ്രഭ വിടരും കണ്ണുകള്‍
കളങ്കമേശാത്തൊരു പൈതലിന് പുഞ്ചിരി
സമ്മാനമായ് നല്‍കും കൌതുകത്താല്‍
വെള്ളാരംകല്ലുകള്‍ വെയിലേറ്റുമിന്നുമ്പോള്
വൈഡൂര്യമാണെന്ന് ശങ്കപൂണ്ടങ്ങനെ
അരുകിലെത്തുമ്പോളോ കൌതുകം മാഞ്ഞുപോയ്
ഒന്നുമറിയാത്ത പൈതല്‍പോല്‍ നില്ക്കുന്നു
എന്തിലും കാണുന്നു കൌതുകം നിന് കണ്ണില്‍
പുതിയൊരു ലോകം നിനക്കായ് ചമച്ചുവോ
ആ ലോക കാഴ്ചയില്‍ഒരു കൊച്ചു കൌതുകം
അതായിരുന്നില്ലേ ഞാന്‍ നിന്നിലെന്നും
സൗഹൃദ താരാട്ട് പാട്ടിന്റെ ഈണമായ്
ഞാനും നിനക്കിന്നു കാവ്യം ചമയ്ക്കുന്നു
പ്രാണനായ് നീയെന്നെ കാണുമ്പോളും
നിന്നിലെ കൌതുകം ഞാനറിഞ്ഞില്ലയോ...?
നിന് കണ്ണിനു കൌതുകമേറുന്ന കാഴ്ചകള്‍
എന്നിലെ ജിജ്ഞാസയാക്കിമാറ്റീടുന്നു
ഉലകം വലംവയ്ക്കും യാത്രികരായി നാം
കൈ കോര്ത്തുമുന്നേ നടന്നുപോയീടുന്നു

nanayittundu.eniyum ezhuthuka.May divine bless you
ReplyDeleteആരെങ്കിലുമെല്ലാം ആകാന്‍ കഴിയുക.
ReplyDeleteസഹയാത്രികരായി നടന്ന് പോവുക. ആശംസകള്‍
ReplyDelete