Friday, July 26, 2013

യാത്രാന്ത്യം

   

      
ജന്മത്തിന്‍ പുഞ്ചിരി മായുന്ന നിമിഷം
യാത്രാ തുടങ്ങുന്നു ജീവിത നൌകയില്‍
നമ്മള്‍ തന്‍ യാത്രയെത്തുന്നു ഒടുവില്‍......
മരണമാം അവസാന ബിന്ദുവിലും

പിച്ചനടക്കുന്നു വീഴ്ചയും എഴുന്നേല്‍പ്പുമായ്
പല്ലില്ലമോണയാല്‍ ചിരിയും വിതുമ്പലും
ബാല്യ കൌമാരങ്ങള്‍ പിന്നിട്ട നാള്‍ വഴികള്‍
കുറുമ്പുകള്‍ ഒത്തിരി കാണിച്ചില്ലേ ?

യൌവനമെത്തുമ്പോള്‍ ചോരതിളപ്പിനാല്‍
ഒരുമ്പിട്ടിറങ്ങുന്നു തെറ്റുകള്‍ ചെയ്യുവാന്‍
പിന്‍ തിരിപ്പിക്കാനെത്തുന്നവരോടെല്ലാം
പുച്ഛമോടെ മാറി നില്‍ക്കുവാന്‍ ചൊല്ലുന്നു

വെട്ടിപിടിക്കുവാന്‍ വെമ്പല്‍ പൂണ്ടോടുന്നു
സാമ്രാജ്യമൊക്കെയും സ്വന്തമാക്കീടുവാന്‍
ചോരപുഴകളും രോദനവും.............
ഇടവഴിയിലോക്കെയും മുഴങ്ങീടുന്നു

ചില ജന്മങ്ങളോ ഹുങ്കോടെ പായുന്നു
ചില ജന്മങ്ങളോ പശ്ചാതപിക്കുന്നു
മറ്റുചില ജീവിത യാത്രകളോക്കെയും
കരുണയും സ്നേഹവും പകര്‍ന്നു നല്‍കീടുന്നു

നന്മതന്‍ കൈത്തിരി തെളിച്ചുവെച്ചീടുന്നു
അപരനുവേണ്ടിയഴുകുന്നുജീവിതം
എണ്ണവറ്റാത്ത വിളക്കുപോലെ
നിറ ദീപമായി പ്രകാശം പരത്തുന്നു

വന്നതോ ശൂന്യമാം കൈകളാലേ
പോകുമ്പോളൊന്നുമേ കൊണ്ടുപോകില്ല നാം
അല്പകാലത്തെയീ ജീവിതയാത്രയില്‍
നന്മവഴിയുടെ കൂടാരമാകുവിന്‍

എല്ലാ യാത്രയും എത്തിനില്‍ക്കുന്നതോ
സ്പന്ദനം നിലക്കുന്ന മൂന്നക്ഷരത്തിലും.....”മരണം"
അവസാനയാമത്തിന്‍ അവകാശി നാം
ആറടി മണ്ണെ നമുക്കു സ്വന്തം

7 comments:

  1. എല്ലാ യാത്രയും എത്തിനില്‍ക്കുന്നതോ
    സ്പന്ദനം നിലക്കുന്ന മൂന്നക്ഷരത്തിലും.....”മരണം"

    നല്ല കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. മരണം എന്ന സത്യം മനസില്‍ ഉണ്ടെങ്കില്‍ മനുഷ്യന്‍റെ ക്രൂരത അല്പമെങ്കിലും കുറഞ്ഞിരുന്നേനെ......നന്ദി സുഹൃത്തേ

      Delete
  2. എല്ലാ യാത്രയും എത്തിനില്‍ക്കുന്നതോ
    സ്പന്ദനം നിലക്കുന്ന മൂന്നക്ഷരത്തിലും.....”മരണം"

    നല്ല കവിത
    ആശംസകള്‍

    ReplyDelete
  3. ജനനം എന്ന മൂന്നക്ഷരത്തില്‍ നിന്നും മരണം എന്ന മൂന്നക്ഷരത്തിലേക്കുള്ള യാത്ര ജീവിതം.

    ReplyDelete
    Replies
    1. ജനനം മുതല്‍ മരണം വരെ ഉള്ള ഈ ജീവിത യാത്രയില്‍ എന്തെല്ലാം കാണാം നമുക്കു ചുറ്റും..............നന്ദി സുഹൃത്തേ

      Delete