Thursday, July 18, 2013

വെളിച്ചത്തിന്‍റെ പൊന്‍കതിര്‍

  


       

         ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു അവര്‍ മൂവരും .അവരുടെ കംമ്പാര്‍ട്ടുമെന്റില്‍ ഒരു അച്ഛനും അമ്മയും അവരുടെ  മകളും സഹയാത്രികരായി. അവരുടെ മകള്‍ക്ക് ഏകദേശം പതിനഞ്ചു വയസ്സ് പ്രായം കാണും. അവളുടെ പെരുമാറ്റത്തില്‍ എന്തോ ഒരു പന്തികേട്‌ പോലെ തോന്നുന്നു.കൂട്ടുകാരികള്‍ പരസ്പരം അടക്കം പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പെണ്‍കുട്ടി ഇതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. അവള്‍ പുറത്തെ കാഴ്ചകളില്‍ നിന്നു കണ്ണു എടുക്കാതെ നോക്കിയിരിക്കുന്നു ചില കാഴ്ചകള്‍ കാണുമ്പോള്‍ അവള്‍ സന്തോഷം കൊണ്ടു മതി മറക്കുന്നത് കാണാം .അച്ഛനേയും അമ്മയേയും തോണ്ടി ഹായ്! കണ്ടോ അത് എന്നു ചോദിക്കുന്നു. അവരും അവളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. അവരുടെ മുഖത്ത് സന്തോഷമുണ്ടെങ്കിലും ചിലസമയങ്ങളില്‍ നൊമ്പരത്തിന്റെ മിന്നലാട്ടങ്ങളുംമാറി മറയുന്നതു  കാണാമായിരുന്നു .
    
      നമ്മുടെ കൂട്ടുകാരികളായ റോസും,ജീനയും,നേഹയും പെണ്‍കുട്ടിയുടെ കലാപരിപാടികള്‍ കണ്ടു  രസിച്ചു ഇരിക്കുന്നു.ഇവളെ ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി കൊണ്ടു വരുന്നതാവും എന്തായാലുംസമയം പോകുന്നത് അറിയില്ലയെന്നു പറഞ്ഞു അവര്‍ ചിരിച്ചു.ഈ അടക്കംപറച്ചില്‍ സവിതകേട്ടു അത് അവളെ വല്ലാതെ നോവിച്ചു.സവിതയുടെയും വേണുവിന്റെയും ഏകമകളാണ് മൈഥിലി. അതാണ് നമ്മള്‍ കണ്ട പെണ്‍കുട്ടി.

          വേണുവും കുടുംബവും അവരുമായി രണ്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ വളരെ അടുത്തു.സവിത അവരുടെ ജീവിതകഥകള്‍  മൂവരുമായി പങ്കുവെച്ചു.

    ദില്ലിയില്‍ എഞ്ചിനിയറായ വേണുവും ബാങ്കില്‍ മാനേജരായ സവിതയും. വിവാഹം കഴിഞ്ഞു എട്ടുവര്‍ഷത്തെ  കാത്തിരിപ്പിന് ശേഷമാണു അവര്‍ക്ക് മൈഥിലി ജനിച്ചത്.അവരുടെ സന്തോഷം നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൈഥിലിയുടെ കൃഷ്ണമണിയുടെ നിറംമാറ്റം അവര്‍ ശ്രദ്ധിച്ചത് .ഉടനെ ഹോസ്പിറ്റലില്‍ പോയി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അവരുടെ ഹ്രദയത്തില്‍ ഇടിമിന്നല്‍ പോലെ പാഞ്ഞു. തങ്ങളുടെ പൊന്നോമനക്ക് കാഴ്ചശക്തിയില്ല .

     അന്നുമുതലുള്ള നീണ്ടകാത്തിരിപ്പാണ് അവര്‍ക്ക് ഇന്ന് സഫലമായത്. മൈഥിലി ആദ്യമായി പുറം ലോകത്തിന്റെ കാഴ്ചകള്‍ കണ്ടുകൊണ്ടുള്ളആദ്യ യാത്ര അതിരില്ലാത്ത അവളുടെ സന്തോഷത്തിന്‍റെ കാരണം. മൈഥിലിക്കു പ്രകാശത്തിന്റെ പുതിയ ലോകം തുറന്നു കൊടുത്ത സഞ്ജു ഒരിക്കലും തീരാത്ത നോവിന്‍റെ സ്മരണയാണ്.

               അദ്ധ്യാപകരായ സിബിയുടെയും റീബയുടെയും ഏകമകനാണ് സഞ്ജു. പഠിക്കാന്‍ മിടുക്കന്‍ മറ്റുള്ള കാര്യങ്ങളിലും സമര്‍ത്ഥന്‍ എല്ലാവരുടെയും കണ്ണിലുണ്ണി . സഞ്ജു നാലാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥി ആയിരുന്നു. അവന്‍റെ ഇരുപതാം പിറന്നാളിനു അച്ഛന്‍ വാങ്ങികൊടുത്ത സമ്മാനമായിരുന്നു ഒരു ബൈക്ക് . ഒരു അവധി ദിവസം സുഹൃത്തിനൊപ്പം  അവന്‍റെ വീട്ടില്‍ പോയ്‌ മടങ്ങും വഴിയാണ് എതിരെ വന്ന ചരക്കു ലോറി സഞ്ജുവിന്റെ ജീവന്‍ അപഹരിച്ചത് .

        സഞ്ജുവിന്‍റെ അച്ഛനും അമ്മയ്ക്കും താങ്ങാന്‍ പറ്റാത്തതായിരുന്നു മകന്‍റെ വിയോഗമെങ്കിലും മകന്‍റെ അവയവങ്ങള്‍  ദാനംചെയ്യാന്‍ തീരുമാനിച്ചു. അവന്‍റെ ശരീരത്തിലെ കണ്ണുകള്‍ മാത്രമേ ഉപകരിക്കുന്നതായി ഉണ്ടായിരുന്നൊള്ളൂ. ആ കണ്ണുകളിലൂടെയാണ്നമ്മുടെ മൈഥിലി ഇന്നു വെളിച്ചത്തിന്‍റെ പുതിയ ഒരു ലോകം കണ്ടത്.
         
           അന്ന് തന്നെ വേണുവും സവിതയും അവരുടെ കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു നല്‍കിയാണ്‌ മടങ്ങിയത്. പ്രിയപ്പെട്ട കൂട്ടുകാരെ സമയോജിതമായി നമ്മളും പ്രവര്‍ത്തിച്ചാല്‍ എത്രയോ ജീവിതങ്ങള്‍ ഇരുളിന്‍റെ തീരാകയത്തില്‍ നിന്നും വെളിച്ചത്തിന്‍റെ പുതുലോകത്തിലേക്കു നമുക്കും കൊണ്ടുവരുവാന്‍ സാധിക്കും! .......”കണ്ണുള്ളവന് കണ്ണിന്‍റെ കാഴ്ച അറിയില്ല “ എന്ന പഴമൊഴി എത്ര ചിന്തോദ്ദീപകമാണു !! 

4 comments:

 1. വെളിച്ചം നൽകാൻ നമുക്കും കഴിയട്ടെ
  നന്മയുള്ള പോസ്റ്റുകൾ ഇനിയും വരട്ടെ

  ReplyDelete
 2. ഒരാഴ്ച കൊണ്ടു അൻപതിനായിരത്തോളം പേർ കണ്ട ഈ ചെറു സിനിമയുടെ കഥ മിനി ജോണ്‍സണിന്റേത്
  അങ്ങനെ മിനി ജോണ്‍സന്റെ ഹൃദയ സ്പർശിയായ ചെറുകഥ ഷോർട്ട് ഫിലിം ആക്കിയപ്പോൾ അത് സൂപ്പർ ഹിറ്റ്‌ ആയി മാറി. ഒരാഴ്ച കൊണ്ട് നാൽപ്പതിനായിരം പേർ അത് കണ്ടുകഴിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടൻ, സൂപ്പർ സ്റ്റാർ മോഹൻലാൽ ആണ് ആ ഫിലിം പ്രകാശനം ചെയ്തത് എന്നത് ഇരട്ടിമധുരമായി. കാണൂ, ഷെയർ ചെയ്യൂ ...
  https://www.youtube.com/watch?v=X075meqUBkM

  ReplyDelete