മഴയുടെ
സാന്ദ്രമാം സംഗീതമേ
നീ എന്നരുകില്‍
വന്നു മുത്തമിട്ടോ
പൂവിതള്‍
തുമ്പിലായ് വന്നുനിന്നു
അടരാന്‍
മടിച്ചപോല് ഒരു നിമിഷം
എന്നിതളില്‍ തീര്‍ത്ത
മായാജാലം
നയനങ്ങള്ക്കിമ്പമേ
ഏവരിലും
പൂവിതള്ചൊല്ലിയ
സ്നേഹഗീതം
കേട്ടു
ശ്രുതിമീട്ടി നിന്നു മഴത്തുള്ളിയും
ഒരു മുത്തുപോലെ
ഞാന്‍ ചേര്‍ന്നിരിക്കും
പിന്നെ ചുംബനം
കൊണ്ടു പൊതിഞ്ഞുനില്ക്കും
സൂര്യ കിരണങ്ങളെറ്റനേരം
ഞാന്‍
മഴവില്ലുപോലെ ചമഞ്ഞുനില്ക്കും
നിന്നില്‍
നിന്നടരാന്‍ കഴിയില്ലയെന്നുഞാന്
പലവട്ടമോതിയായിതള്
തുമ്പിലും
എന്മനമപ്പോള്
നുറുങ്ങുന്ന വേദന
നിന്മുഖമപ്പോള്
സന്തോഷപൂരിതം
എന്തു പറഞ്ഞാലും
എത്രപറഞ്ഞാലും
മണ്ണില്‍ വീണു ലയിക്കണം
ഞാന്‍
വീണ്ടുമൊരു ജന്മമായെത്തിടും
ഞാന്‍
നിന്നിതള്തുമ്പിലെ
മഴത്തുള്ളിയായ്
പിരിയട്ടെയിപ്പോള്
ഞാന്‍ പൂവിതളെ
നൊമ്പരമൂറുന്ന മൊഴികളോടെ
മഴയും പൂക്കളും...അല്പായസുകള്,എന്നിരുന്നാലും ഈ ഭൂമി എത്ര സുന്ദരം.
ReplyDelete