നോവുന്നെന്‍ മനസ്സിന്റെ നൊമ്പരപ്പൂക്കളെ
സമര്‍പ്പിക്കുന്നു തവ സന്നിധിയില്‍
മിഴികള്‍ നിറഞ്ഞു തുളുമ്പുന്നു നാഥാ
കണ്ണുനീരൊപ്പാന്‍ നിന്‍കരം നീട്ടണേ
കണ്ണുനീരൊപ്പാന്‍ നിന്‍കരം നീട്ടണേ
സഹനത്തിന് പാതയില്‍ ഞാന്‍ നടന്നീടുമ്പോള്‍
അടിപതറാതെന്നെ നീ നയിക്കൂ
അകതാരിൽ ഇളകിമറിയും കദനക്കടൽ
തൃക്കരം നീട്ടി നീ ശാന്തമാക്കു
ഉത്തരം കിട്ടാതെ ഞാനുഴറും നേരം
ഉത്തരമേകാന്‍ നീ വന്നിടണേ
വഴിയറിയാതെ ഞാൻ പതറിനിൽക്കും നേരം
വഴികാട്ടിയായ് മുന്നിന് നടന്നീടണേ
സന്ധ്യ മയങ്ങുമ്പോള്‍ ദീപം തെളിച്ചെന്നും
മുട്ടുകുത്തും ഞാന്‍ നിന്‍സവിധേ
സങ്കടമോരോന്നും ഏറ്റുചൊല്ലുംന്നേരം
ആശ്വാസനാളമായ് നീ വരണേ
ആമേൻ
ReplyDeleteവിശ്വാസവും ,പ്രാര്‍ത്ഥനയും ,എഴുത്തും നല്ലതാണു.
ReplyDelete