Tuesday, September 23, 2014

തീച്ചൂളയിലുരുകുന്ന പുഞ്ചിരി



                                                 സഹനങ്ങളുടെ തീച്ചൂളയില്‍ ഉരുകികൊണ്ടിരുന്ന ആ മുഖത്ത് വിടര്‍ന്നു നിന്ന പുഞ്ചിരി മാത്രമായിരുന്നു എല്ലാവരും വായിച്ചെടുത്തത് പലതും അക്ഷരങ്ങളായി പുസ്തകതാളുകളില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും കളിയാക്കി .ഭ്രാന്തിന്റെ ആരംഭമാണെന്ന് .പിന്നീടു ആരും കാണാത്ത താളുകളിലായി കുറിച്ചുവക്കല്‍ .ആകസ്മികമായി കണ്ടുമുട്ടിയ പ്രശസ്തനായ ഒരു നിരൂപകന്‍ ആ വരികളിലെ അര്‍ത്ഥവും ഭംഗിയും വ്യാപ്തിയും തിരിച്ചറിഞ്ഞു. ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാവരും നല്ല എഴുത്ത് എന്നുവാനോളം പുകഴ്ത്തി. ആ പുസ്തകം പല അവാര്‍ഡുകളും നേടി .ഉയരങ്ങളുടെ കൊടുമുടികള്‍ താണ്ടുമ്പോളും തീച്ചൂളയില്‍ ഉരുകുന്ന പുഞ്ചിരിക്കുന്ന മുഖം അവളുടെതായിരുന്നുവെന്നു ആരും തിരിച്ചറിഞ്ഞില്ല .
                 
                                     " ഇങ്ങനെ കാണാതെ പോകുന്ന എത്രയെത്ര മുഖങ്ങള്‍ നമുക്കുചുറ്റും
ഉണ്ടാകും "

6 comments:

  1. ഉയരങ്ങളുടെ കൊടുമുടികള്‍ താണ്ടുമ്പോളും തീച്ചൂളയില്‍ ഉരുകുന്ന പുഞ്ചിരിക്കുന്ന മുഖം അവളുടെതായിരുന്നുവെന്നു ആരും തിരിച്ചറിഞ്ഞില്ല .

    " ഇങ്ങനെ കാണാതെ പോകുന്ന എത്രയെത്ര മുഖങ്ങള്‍ നമുക്കുചുറ്റുംഉണ്ടാകും Ashamsakal my dear Annecheeeeeee

    ReplyDelete
    Replies
    1. കാണാതെ പോകുന്ന മുഖങ്ങള്‍ അനവധി ...വായനയ്ക്ക് സന്തോഷം ഷംസുദ്ദീന്‍

      Delete
  2. തീച്ചൂളകളില്‍ ആര്‍ക്കെങ്കിലും പുഞ്ചിരിക്കാന്‍ കഴിയുന്നെങ്കില്‍ അതായിരിക്കും ലോകത്തിലെ ഏറ്റം മനോഹരവും യഥാര്‍ത്ഥവുമായ പുഞ്ചിരി

    ReplyDelete
    Replies
    1. അങ്ങനെ ഒരു പുഞ്ചിരി ആര്‍ക്കെങ്കിലും കാണാന്‍ ഭാഗ്യം ഉണ്ടാവുമോ ........വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete
  3. അനുഭവങ്ങളുടെ തീച്ചൂളയില്‍ കുരുത്തത്
    വേദനയില്‍ വാടുകയില്ല!
    ആശംസകള്‍

    ReplyDelete
    Replies
    1. വാടില്ലയെന്നു കരുതാം ...വായനയ്ക്ക് നന്ദി സര്‍

      Delete