Monday, September 15, 2014

മിത്രമോ ?


എന്‍ ആത്മമിത്രമേ നീ ചൊല്ലിയതെല്ലാമേ
സത്യമോ അതോ മിഥ്യയോ....?
അസൂയയാകുന്ന ചക്ഷുകത്തില്‍ നിന്നു നീ
വിളമ്പിയതൊക്കെയും എന്തെന്നറിയാമോ

നിമിഷനേരത്തേക്ക് കിട്ടിയ നിര്‍വൃതി
നിന്നില്‍ പതിക്കുന്ന ശാപമായ് മാറിടും
പുറമേ ചിരിച്ചതുംഅകമേ ജ്വലിച്ചതും
കനല്‍ക്കട്ടയായ് മാറിയതറിഞ്ഞില്ലേ..?

എല്ലാമറിഞ്ഞിട്ടും ക്ഷമയോടെ നിന്നിട്ടും
ദോഷൈകദൃക്കിനാല്‍ നീ നിന്നുവോ ..?
നിന്‍ നയനങ്ങളോ നന്മയെ കണ്ടില്ല
മടങ്ങി വരുമാതിന്മകളോരോന്നും

അറിയുക നിന്നിലെ അഹന്തയെ കെടുത്തിടും
അധികം വിദൂരമല്ലെന്നുള്ള സത്യം
അന്നു നീയെത്ര തപിച്ചാലും തീരുമോ
നീ പാകിയ വിഷത്തിന്‍ വിത്തുകള്‍

എല്ലാം നേടി നീയെന്നോര്‍ത്തു ഓടേണ്ട-
യെല്ലാറ്റിനും കണക്കു പറയേണ്ടവര്‍
ഈ കണ്ടതെല്ലാം നിമിഷത്തിന്‍കാഴ്ചകള്‍
നീചെയ്യും  പ്രവര്‍ത്തികള്‍ നിനക്കേ നാശം

സത്യത്തിന്‍ കണികയുമായ് നിന്റെ മുന്നില്‍
ഇനി വരില്ല ഞാന്‍ പ്രിയമിത്രമേ...!
നിന്‍ ചൂണ്ടുവിരളെനിക്കേകിയ പാഠം
എന്‍ മനതാളില്‍ കുറിച്ചിട്ടു മങ്ങാത്ത വരികളായ്......


3 comments:

  1. "സത്യത്തിന്‍ കണികയുമായ് നിന്റെ മുന്നില്‍
    ഇനി വരില്ല ഞാന്‍ പ്രിയമിത്രമേ...!
    നിന്‍ ചൂണ്ടുവിരളെനിക്കേകിയ പാഠം
    എന്‍ മനതാളില്‍ കുറിച്ചിട്ടു മങ്ങാത്ത വരികളായ്......"


    അർത്ഥസമ്പുഷ്ടം ഈ വരികൾ ...!

    ReplyDelete
  2. ശരിയായ മിത്രത്തെ കണ്ടറിയണം!

    ReplyDelete
  3. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete