Thursday, September 18, 2014

ജലകണം


ചേമ്പിലയില്‍ വീണുരുളും ജലകണമേ
നിന്‍ ചേല് വിരുന്നൊരുക്കുമെന്‍ കണ്‍കളില്‍

ചെറിയൊരിളംങ്കാറ്റു മതിയെന്നറിയുക
നിന്‍ പ്രയാണത്തെ നിലം പരിശാക്കുവാന്‍

പുതുമഴയെത്തുമ്പോള്‍ പൊട്ടിമുളക്കുന്ന
നിന്നിലെ മുകുളങ്ങള്‍ സുന്ദരങ്ങള്‍

വിടര്‍ന്നു വിലസുന്ന നിന്‍പത്രംതന്നിലെ
എന്നുടെ വാസംഞാന്‍ പൂര്‍ത്തിയാക്കട്ടെയൊ....?

സ്നേഹത്തിന്‍ കുമ്പിളാല്‍  കൊരിനിറച്ചില്ലേ ...
നിന്‍റെ  വളര്‍ച്ചക്കായെന്‍രക്തപുഷ്പങ്ങള്‍


ഓര്‍മ്മയിലെന്നും നിറഞ്ഞുനിന്നീടുവാന്‍..
സ്നേഹത്തിന്‍ പാലമൃതൂട്ടി വളര്‍ത്തിഞാന്‍

കാത്തുനില്‍ക്കാതെ വിടപറഞ്ഞകലുന്നു ...
കാണാമറയത്തെ ജലബാഷ്പമാകുവാന്‍ ....!!!!!!

4 comments:

  1. ചേമ്പിലയിലെ വെള്ളത്തുള്ളി മനോഹരം

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete
  2. ചെറുപ്പത്തില്‍ ചേമ്പിലയിലെ 'മുത്തുമണി'കള്‍ ശേഖരിക്കുന്നതൊരു വിനോദമായിരുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇപ്പോളുംചെമ്പില കാണുമ്പോള്‍ തോന്നും ആ വിനോദം ......വായനയ്ക്ക് നന്ദി സര്‍

      Delete