Saturday, September 20, 2014

ആത്മസംതൃപ്തി


മനസ്സാം അരങ്ങില്‍
ചിലങ്കയണിഞ്ഞ കാലുകള്‍
ചിന്തിക്കതീതമാം വേഗത്തില്‍'
ആടിതകര്‍ത്തതു കാണുവാന്‍
ചിലവഴിച്ചതാം ദൈര്‍ഘ്യത്തെ
പാഴായി പോയെന്നു വിലപിക്കുന്നുവോ.....

ഓര്‍മ്മതന്‍ മുത്തുകള്‍ ചിമിഴിലൊളിപ്പിച്ചു
മറക്കുട ചൂടിയാത്രയായീടുവിന്‍
ആശ്വാസദയവിനായ് കേഴുമനവധി
പുഞ്ചിരിമറക്കുന്ന മുഖമുണ്ട് ചുറ്റിനും

അന്നമില്ലാത്തവനൊരുനേരമെങ്കിലും
അന്‍പോടെ ഊട്ടുവിന്‍
പുഞ്ചിരിവിരിയുമാ മുഖത്തേക്ക് നോക്കി
ആത്മസംതൃപ്തി ആവോളമറിയുവിന്‍...!!!!


4 comments:

  1. വാങ്ങുന്നതെക്കാള്‍ കൊടുക്കുന്നത് ഏറെയുത്തമം

    ReplyDelete
    Replies
    1. എല്ലാം എനിക്ക് കിട്ടിയാല്‍ മതിയെന്ന് കരുതുന്നവര്‍ അധികവും .............വായനക്ക് നന്ദി അജിത്തേട്ട

      Delete
  2. അന്നം കിട്ടാത്തവന് അന്നം കിട്ടുമ്പോഴുണ്ടാകുന്ന ആനന്ദം!
    ആശംസകള്‍

    ReplyDelete
    Replies
    1. ആ ആനന്ദം പറയാന്‍ പറ്റില്ല ...........വായനയ്ക്ക് നന്ദി സര്‍

      Delete