Friday, September 12, 2014

ഇനിയുമെന്തെല്ലാം കാണണം ......!!!!!

       


             സംശയമെന്ന രോഗം മനസ്സില്‍ മുളപൊട്ടിയാല്‍  അധിവേഗം വ്യാപിക്കുന്ന ക്യാന്‍സര്‍ കോശങ്ങളെക്കാള്‍ ഭയാനകമായിരിക്കും ആ വളര്‍ച്ച..............
              ചെയ്യാത്ത തെറ്റിന് മറ്റുള്ളവരെ കല്ലെറിയുമ്പോള്‍ ചിലര്‍ അനുഭവിക്കുന്ന സന്തോഷം നിമിഷങ്ങള്‍ക്കുള്ളില്‍ ശാപഗ്നിയായി തന്നിലേക്കെത്തുന്നതും അതെ വേഗത്തിലാവും ....
             എത്ര അനുഭവിച്ചാലും ഒരിക്കലും നന്നാവില്ലന്നു ശപഥം ചെയ്തിരിക്കുന്നവരും
ഒരുപോലെ തന്നെ.....
               നിഷ്കളങ്കമായ സ്നേഹം എത്രകിട്ടിയാലും കപട സ്നേഹമാണെന്ന് പറഞ്ഞു നടന്നകലുന്ന നിര്‍ഭാഗ്യവാന്മാര്‍ ......സത്യത്തെ സ്വയം തട്ടിയെറിയുന്നു.....
                മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കി സ്വന്തം സ്വസ്ഥത നഷ്ടമാക്കുന്ന ചില മാനസികരോഗികളും ..........
               കപടതയുടെ മൂടുപടങ്ങള്‍ അണിഞ്ഞു പിടിക്കപെടുമെന്നു മനസ്സിലാക്കുമ്പോള്‍ കാണിച്ചുകൂട്ടുന്ന വിക്രിയകള്‍............

                ഇനിയുമെന്തെല്ലാം കാണണം ......!!!!!

2 comments:

  1. സംശയം ഒരു മഹാരോഗമാണ്. സത്യം

    ReplyDelete
  2. മറ്റൊരാളെ എറിഞ്ഞ കല്ല്‌
    തീര്‍ച്ചയായും
    അതിനേക്കാള്‍ ശക്തിയോടെ തന്‍റെനേരെ തന്നെ വരുമെന്നോര്‍ക്കണം!
    ചെറിയ അക്ഷരത്തെറ്റുകള്‍ ഉണ്ട്.ശ്രദ്ധിക്കുക.
    ആശംസകള്‍

    ReplyDelete