Tuesday, August 12, 2014

കാലൊച്ചയില്ലാതെ


സ്നേഹ തൂവലാമെന്നെ
മിഴിനീര്‍ തുള്ളിയായ് മാറ്റി
മനസ്സിന്‍ മടിത്തട്ടില്‍ നിന്നും
മറഞ്ഞുപോയീടുന്ന ജന്മം

മറവിതന്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്
പൊതിഞ്ഞെടുത്തതാം ജന്മം
അടച്ചു വച്ചൊരു നിധിയായ്‌
ചെംപട്ടിനുള്ളിലെ ചെപ്പില്‍

ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
കഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന്‍

മടങ്ങി വരാത്തതാം കാലൊച്ചയെ
എന്തിനു കാത്തിരിപ്പു കാലമേ .....!!!!

12 comments:

  1. ആരുടെയൊ വേർപാട് നിഴലിക്കുന്നു.. ആശംസകൾ..

    ReplyDelete
    Replies
    1. തീര്‍ച്ചയായും........വായനക്ക് നന്ദി വിഷ്ണു

      Delete
  2. കാത്തിരിപ്പാണല്ലോ ജീവിതം

    ReplyDelete
    Replies
    1. തിരികെ വരാത്തതിനെ കാത്തിരിക്കുന്നവര്‍...........വായനയ്ക്ക് നന്ദി മനു

      Delete
  3. മടങ്ങിവരാത്തതിനെ എന്തിന് കാത്തിരിക്കണം!

    ReplyDelete
    Replies
    1. പറഞ്ഞാല്‍ മനസ്സിലാകാത്തവരെ എന്ത് ചെയ്യാന്‍ പറ്റും ..........വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete
  4. വെറുതെ ഒരു പ്രതീക്ഷ....

    ReplyDelete
    Replies
    1. പ്രതീക്ഷ .........വാക്കിലൂടെ മാത്രം .....വായനയ്ക്ക് നന്ദി മുബി

      Delete
  5. ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
    കഴിയാതിരിക്കുന്ന ജന്മം
    എവിടെ മറഞ്ഞെന്നറിയാന്‍
    കാതോര്‍ത്തിരിക്കുന്ന ജീവന്‍ ആശംസകൾ.. miniyecheeeeeeee

    ReplyDelete
    Replies
    1. ആ ജീവന്‍ തുടിക്കുന്നു ........വായനയ്ക്ക് നന്ദി ഷംസു

      Delete
  6. കാത്തിരിപ്പാണല്ലോ ജീവിതം....
    ആശംസകള്‍

    ReplyDelete
    Replies
    1. കാര്യമില്ലാത്ത കാത്തിരുപ്പ് .......വായനയ്ക്ക് നന്ദി സര്‍

      Delete