സ്നേഹ തൂവലാമെന്നെ
മിഴിനീര് തുള്ളിയായ് മാറ്റി
മനസ്സിന് മടിത്തട്ടില്‍ നിന്നും
മറഞ്ഞുപോയീടുന്ന ജന്മം
മറവിതന്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്
പൊതിഞ്ഞെടുത്തതാം ജന്മം
അടച്ചു വച്ചൊരു നിധിയായ്
ചെംപട്ടിനുള്ളിലെ ചെപ്പില്‍
ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
കഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന്
മടങ്ങി വരാത്തതാം കാലൊച്ചയെ
എന്തിനു കാത്തിരിപ്പു കാലമേ .....!!!!
ആരുടെയൊ വേർപാട് നിഴലിക്കുന്നു.. ആശംസകൾ..
ReplyDeleteതീര്‍ച്ചയായും........വായനക്ക് നന്ദി വിഷ്ണു
Deleteകാത്തിരിപ്പാണല്ലോ ജീവിതം
ReplyDeleteതിരികെ വരാത്തതിനെ കാത്തിരിക്കുന്നവര്‍...........വായനയ്ക്ക് നന്ദി മനു
Deleteമടങ്ങിവരാത്തതിനെ എന്തിന് കാത്തിരിക്കണം!
ReplyDeleteപറഞ്ഞാല്‍ മനസ്സിലാകാത്തവരെ എന്ത് ചെയ്യാന്‍ പറ്റും ..........വായനയ്ക്ക് നന്ദി അജിത്തേട്ട
Deleteവെറുതെ ഒരു പ്രതീക്ഷ....
ReplyDeleteപ്രതീക്ഷ .........വാക്കിലൂടെ മാത്രം .....വായനയ്ക്ക് നന്ദി മുബി
Deleteഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
ReplyDeleteകഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന് ആശംസകൾ.. miniyecheeeeeeee
ആ ജീവന് തുടിക്കുന്നു ........വായനയ്ക്ക് നന്ദി ഷംസു
Deleteകാത്തിരിപ്പാണല്ലോ ജീവിതം....
ReplyDeleteആശംസകള്‍
കാര്യമില്ലാത്ത കാത്തിരുപ്പ് .......വായനയ്ക്ക് നന്ദി സര്
Delete