Tuesday, October 22, 2013

അറിയുന്ന സ്നേഹം


ജീവ കാലമെല്ലാം ഞാന്‍ നിന്നെ തിരഞ്ഞു
നാവുള്ളിടത്തോളം ഞാന്‍ പാടി പുകഴ്ത്തി

എന്‍റെ മോഹം നിന്നോടുമാത്രം എന്‍ദൈവമേ
നീയാണെന്‍റെ അഭിലാഷം

ഈ ഭൂവനത്തിലെ മലര്‍വാടിയില്‍
ഞാന്‍ ഒരു സഞ്ചാരിയായ്

ദൈവസ്നേഹത്താല്‍  നിറയും സുഗന്ധം
എത്ര അതുല്ല്യം എന്‍ദൈവമേ

നിന്‍ സ്നേഹം നുകരുന്നത്
എന്‍ ജീവിത സൗഭാഗ്യം

എന്‍ കണ്ണുകള്‍ നിന്നെ തേടുന്നത്
എത്ര മനോഹരം എന്‍ ദൈവമേ

ഓരോ അണുവിലും അറിയുന്നു ഞാന്‍
നിന്‍റെ ദൈവീക സാന്നിധ്യം

നിന്നെ ഓര്‍ത്തു വേല ചെയ്തിടുമ്പോള്‍
എന്‍ ജീവിതം സുരഭിലമെന്‍ദൈവമേ

തളരുന്ന കാലുകള്‍ താങ്ങിടുമ്പോള്‍
തകരുന്ന ഹൃദയത്തെ ചേര്‍ത്തിടുമ്പോള്‍

ആണിപാടുള്ള നിന്‍കരത്തിനുള്ളില്‍
ഭാഗ്യവതി ഞാന്‍ എന്‍ ദൈവമേ


2 comments:

  1. വിശ്വാസം രക്ഷിക്കട്ടെ. വരികള്‍ മനോഹരം.

    ReplyDelete
  2. "ദൈവ സ്നേഹം, വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ" ...എന്നല്ലേ....
    ആണിപാടുള്ള....... മനസിലായില്ല..

    ReplyDelete