Saturday, October 26, 2013

ആവനാഴി


അപരനെ പഴിക്കുവാന്‍തുനിയുന്ന,
വാക്കുകള്‍ ഉതിര്‍ക്കുവാന്‍ എന്തു രസം....
അറിയില്ലയെങ്കിലും അറിഞ്ഞെന്ന ഭാവേന
ആവനാഴിയിലെ അമ്പു തൊടുത്തുവോ...?

എല്ലാറ്റിനും ഹേതുവായ്-
സ്നേഹമെന്ന വാക്കിനാല്‍ ബന്ധിച്ചു.
ആത്മാവിനാഴങ്ങളില്‍ പതിഞ്ഞൊരാ മൂന്നക്ഷരം
നീറാത്ത മനസ്സിനെ നീറ്റിലിറക്കുന്നു

ചാഞ്ഞുറങ്ങീടുവാന്‍ സൂര്യന്‍ മറയുമ്പോള്‍
അന്തിച്ചുവപ്പിന്‍ വര്‍ണ്ണം വിതച്ചതും....!
പിന്നാലെ വന്നു കരിനിഴല്‍ വീഴ്ത്തി
പകല്‍ വെളിച്ചത്തെ ആട്ടിയകറ്റീതും...!

കരയെ പുണരുവാന്‍ വെമ്പുന്ന തിരപോല്‍
അരികിലണയുന്നു അഹങ്കരമോടെ,
അലമാല തിരികെ മടങ്ങവേ
ശാന്തമായീടുന്നു ഓളപരപ്പും........

അഗാധഗര്‍ത്തത്തിലലയടിക്കുന്നുവോ
ഹുങ്കാരമോടെയിരയെ വിഴുങ്ങുവാന്‍
ശാന്തമായൊഴുകുന്ന പുഴപോലെയെങ്കിലും
നിനച്ചിരിക്കാതെ പൊട്ടിത്തെറിക്കുന്നു...

അഗ്നിശരങ്ങളെയേറ്റു വാങ്ങീടുവാന്‍
തപം ചെയ്തു നേടിയശക്തിയോടെ
ക്ഷമയെന്ന പാത്രത്തില്‍ അമൃതു വിളമ്പുന്നു
സംഹാരരൂപിയെ ശാന്തനാക്കീടുന്നു...

വിഷം വമിക്കുന്ന വാക്കായ് വരുമ്പോള്‍,
കീറിമുറിക്കുന്ന ഹൃത്തിന്റെ വേദന
ഒരുനാളിലുത്തരം നല്‍കേണ്ടി വരുമെന്ന്,
മറവി തീണ്ടാതെ ഓര്‍ത്തുകൊള്‍ക.............!








2 comments:

  1. ശക്തം ..സുന്ദരം ഈ വരികള്‍

    ReplyDelete
  2. ആവനാഴിയില്‍ നിന്നും വാക്കിന്‍ ശരങ്ങള്‍ തൊടുക്കുന്നതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും !!
    ആശംസകള്‍

    ReplyDelete