Sunday, October 13, 2013

പ്രതിമ


ഇന്നൊരാള്‍ ചോദിച്ചു നീയും പ്രിതിമയോ?
ജീവന്‍ തുടിക്കുന്നതായിരുന്നു.......
ഇപ്പൊളില്ലാത്തതും........
ആ തുടിപ്പിന്‍ താളം!

സ്നേഹിച്ചൊരാള്‍ ആ പ്രിതിമയെ
ജീവന്‍ തുടിക്കുന്നതാക്കി മാറ്റി
നാളുകള്‍ മിന്നി മറഞ്ഞു -
മാറ്റത്തിന്‍ കാഹളം കേട്ടു തുടങ്ങിയോ?

സുന്ദരമാകുമാ വദനം പലര്‍ക്കുമേ
ഉള്ളാലെ മോഹമുണര്‍ത്തിയോ?
പറഞ്ഞും പറയാതെയും
തിരിഞ്ഞു നോക്കി നടന്നുപോയവര്‍

ഒളികണ്ണാല്‍ നോട്ടമെറിഞ്ഞവരനവധി
ഒന്നിലും മയങ്ങാത്ത പ്രതിമയോ ....?
കിട്ടാകനിയായി, സ്വയം-
പഴിച്ചു വിലപിച്ചവര്‍

സ്നേഹമാം വാരിധി തീര്‍ത്തയാള്‍
കടലിന്നടിതട്ടു കൊത്തളമാക്കി
അവിടെ തളച്ചിട്ടതോ നിന്‍
തുടിപ്പിന്റെ താളം............!

ഒരുനാള്‍ ചോദിച്ചോരാ വരം കേട്ടുനിന്‍ ,
പ്രാണന്‍ പിടയുന്ന വേദനയോ ?
നിന്‍ ജീവനെനിക്കു നല്‍കു
ആരും നിന്നെ അടര്‍ത്താതിരിക്കുവാന്‍,

എന്നിട്ടുമേന്തെ നീ സ്വതന്ത്രയായില്ല?
അത്രമേല്‍ സ്നേഹം പകര്‍ന്നു തന്നോ!
അവനിലലിഞ്ഞു ചേര്‍ന്നാജീവന്‍
ഇന്നു വെറുമൊരു പ്രതിമയായി.............!






2 comments:

  1. സ്നേഹനിര്‍ഭരമായ വാക്കുകള്‍ക്കു പ്രതിമകള്‍ക്ക് പോലും ജീവന്‍ നല്‍ക്കാന്‍ കഴിയും.
    കുറച്ചു കൂടി മികവുറ്റതാക്കാന്‍ കഴിയുമായിരുന്നു ഈ കവിത.
    ശ്രദ്ധിക്കുമല്ലോ.
    ആശംസകള്‍..

    ReplyDelete
  2. തീര്‍ച്ചയായും ശ്രമിക്കാം ...........നന്ദി സുഹൃത്തേ

    ReplyDelete