Tuesday, September 3, 2013

സ്നേഹത്തിന്റെ മുള്‍കിരീടം


സ്നേഹ കിരീടം ചൂടിച്ചു തന്നപ്പോള്‍
മുള്‍കിരീടത്തിലെ മുള്ളും ഞാന്‍ തന്നില്ലേ
അണിഞ്ഞ ശിരസിനെ കുത്തിനോവിച്ചുകൊണ്ട്
നിണം പൊട്ടി ഒഴുകി നിന്‍ കവിളിനെ നനച്ചില്ലേ

ഒരു ശ്രുതി മീട്ടുവാന്‍ ആഗ്രഹമാണെങ്കിലും
കഴിയുന്നില്ലൊന്നുമേ മുള്ളിന്റെ നോവിനാല്‍
ചിലങ്കയണിഞ്ഞനിന്‍ കാല്‍പാദമൊന്നുമേ
ആടിതിമര്‍ക്കുവാന്‍ കഴിയാതെ തളര്‍ന്നുവോ

നേരായ മാര്‍ഗ്ഗത്തില്‍  ചലിച്ചൊരാ പാദങ്ങള്‍
പഴികളൊരുപാട് ചാര്‍ത്തിതന്നില്ലയോ
സത്യത്തെ മുറുകെ പിടിച്ച തേരാളിയായ്
കുതിച്ചു പാഞ്ഞില്ലയോ ഓരോ ദിനത്തിലും

സ്നേഹം നിറഞ്ഞ നിന്‍ സ്നേഹിതരായവര്‍
സ്വാര്‍ത്ഥത പൂണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍
ഭയമേതുമില്ലാതെ ഭേതിച്ചിടുക നീ
സ്നേഹത്തിന്‍ സ്വാര്‍ത്ഥത പൂണ്ട രൂപങ്ങളെ

നീ നല്‍കും സ്നേഹം തിരിച്ചറിഞ്ഞീടുവാന്‍
കഴിയാതെ പോയതും  തെറ്റെന്നു പറയാമോ
അനുഭവിച്ചീടുവാന്‍ ഭാഗ്യമുണ്ടാവണം
കറയില്ല സ്നേഹത്തിന്‍ തേന്‍ കുടങ്ങള്‍

നീതിയാം സൂര്യനായ് ജ്വലിച്ചു നില്‍ക്കുമ്പോളും
കാര്‍മേഘം നിന്റെ മുഖത്തെ മറച്ചാലും
പെയ്തൊഴിഞ്ഞീടുമ്പോള്‍  വീണ്ടും നീ വന്നിടും
വാനില്‍ വിരിയുന്ന മഴവില്ലുപോലെന്നും



7 comments:

  1. സ്നേഹത്തില്‍ സ്വാര്‍ത്ഥത സ്വാഭാവികം.പാടില്ലാത്തതാണ്.സ്നേഹിക്കുക,സ്നേഹിക്കപെടുക.

    ReplyDelete
  2. സ്നേഹം നിറഞ്ഞ നിന്‍ സ്നേഹിതരായവര്‍
    സ്വാര്‍ത്ഥത പൂണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍
    ഭയമേതുമില്ലാതെ ഭേതിച്ചിടുക നീ
    സ്നേഹത്തിന്‍ സ്വാര്‍ത്ഥത പൂണ്ട രൂപങ്ങളെ....

    ReplyDelete