Tuesday, June 4, 2013

ശില്‍പി


സുന്ദരമായൊരു ശില്‍പം വിരിഞ്ഞപ്പോള്‍
ശില്‍പിയല്ലാത്തവന്‍ ശില്‍പിയായി
മനസ്സില്‍ വിരിഞ്ഞതാം ഭാവനയാലവന്‍
സുന്ദര ശില്‍പത്തിന്‍ സ്രഷ്ട്ടാവായി

ശില്പത്തിന്‍ പൂര്‍ണ്ണതയെത്തിയ നേരത്ത്
ഉള്ളിലൊരു മോഹമുദിച്ചു പൊന്തി
ജീവന്‍ തുടിക്കുന്നസുന്ദര രൂപമായ്‌
വന്നെന്‍റെ മുന്നിലായ് നിന്നുവെങ്കില്‍

സ്നേഹത്തിന്‍മലരിതള്‍ കൊണ്ടു ഞാന്‍മൂടിയാ
സുന്ദര ശില്പത്തെ സ്വന്തമാക്കും
സന്ധ്യക്ക്‌ ദീപം തെളിക്കുന്ന നേരത്ത്
ആയിരം ദീപം തെളിഞ്ഞപോലെ

പൂവായ് വിരിഞ്ഞു നീ നില്‍ക്കുമ്പോള്‍ ഞാനൊരു
ശലഭമായ് വന്നു നിന്‍ തേന്‍ നുകരും
മരമായി നിന്നാലോ നിന്നുടെ ഇലകളില്‍
കുളിര്‍ തെന്നലായ് വന്നു മുത്തമിടും

ചാറ്റല്‍മഴയായി നീ വന്നിടും നേരത്ത്
ഇളം വെയിലായി ഞാന്‍ പുഞ്ചിരിക്കും
ഓര്‍മ്മതന്‍ ലോകത്ത് മേയുന്നനേരത്ത്
നോവുന്ന ഓര്‍മ്മയായ് തെളിഞ്ഞിടുന്നു

വെറുമൊരു ശില്‍പമായ് നില്‍ക്കുന്ന രൂപത്തെ
സ്നേഹത്തിന്‍ കംബളം ചാര്‍ത്തിപോയി
ശില്പിയല്ലത്തവന്‍ ശില്പിയായ് മാറിട്ടും
വീണ്ടുമൊരു ശില്പത്തെകൊത്തിയില്ല

സുന്ദര ശില്പത്തിന്‍ പ്രാണനായങ്ങനെ
ഏകനായ്ദൂരേക്ക്‌ യാത്രയായി
പ്രാണന്‍പിടഞ്ഞുനിലക്കുന്ന നേരത്തും
തെളിയുന്നതാ ശില്പ ചാരുതയോ ?

1 comment:

  1. നല്ല വരികള്‍ ....
    കൊള്ളാട്ടോ ...ഇനിയും പോരട്ടെ :)



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete