Tuesday, June 11, 2013

സമ്മാനം



സൂര്യനുദിച്ചതും പ്രകാശം പരന്നതും
ഭൂമി ദേവി പുഷ്പിണിയായതും
     
മാനം കറുത്തതും മനസു കറുത്തതും
കരിനിഴല്‍ വീണതും ചതിയായ് വന്നതും

പിന്നെയെപ്പോളോ മഴയായ്പെയ്തതും
മാനം തെളിഞ്ഞതും മഴവില്ലുദിച്ചതും

ഇടിയായ് മിന്നലായ് പലവട്ടം വന്നതും
ഇടവപാതി ആര്‍ത്തലച്ചെത്തീതും

മലവെള്ള പാച്ചിലില്‍ കുത്തിയൊലിച്ചതും
വിലപെട്ടതോക്കെയും ഒപ്പിയെടുത്തതും

സ്നേഹത്തിന്‍ പുഞ്ചിരി മൂടുപടമിട്ടതും
കറുത്ത മനസ്സാലെ അകമേചിരിച്ചതും

അഹങ്കാരമോടെ നീ ദൈവത്തെ മറന്നതും
പുതിയ പാനപത്രങ്ങളെ തേടി നടന്നതും

ഓരോഇരയേയും കളിപ്പാട്ടമാക്കിയതും
അതുകണ്ടു കപടത പൊട്ടിച്ചിരിച്ചതും

അതിവേഗ ഓട്ടത്തില്‍ മുന്നേറിയെന്നുനീ
വെറുതെ ചിന്തിച്ചു അഹങ്കാരിയായതും

ലക്ഷ്യമില്ലാതെ മദിച്ചു നടന്നതും
എത്രയോ ജീവന്‍നിന്‍ കാല്‍കീഴില്‍ പിടഞ്ഞതും

അരുതെന്നു കൈകൂപ്പി നിലവിളി ഉയര്‍ന്നതും
ക്രൂരമാംമനസ്സിനാല്‍ കൊടുമുടി തീര്‍ത്തതും

ആ യാത്രയില്‍ നിന്‍റെ പാദങ്ങള്‍പതറിയതും
ആരില്‍ നിന്നോ നിനക്കു പകര്‍ന്നു കിട്ടിയതും

മരണത്തിന്‍ കാലൊച്ച വൈറസായ്‌ വന്നതും
ദൈവത്തിന്‍ കോടതി വിധി കല്പിച്ചതും

എല്ലാം ഓര്‍ത്തു നീ നീറി പിടഞ്ഞിടും
ഒടുവിൽ നീ ആറടി മണ്ണിൽ ലയിച്ചിടും




1 comment:

  1. മനുഷ്യര്‍ അഹങ്കാരികളാണ് !
    മരണം തോണ്ടകുഴിയില്‍ എത്തുന്നത് വരെ
    അവന്റെ ചിന്തകള്‍
    വിചിത്രമായിരിക്കും !! :(



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete