Monday, April 29, 2013

വിധിയുടെ വിളയാട്ടം




ആരും കൊതിക്കുന്നയോമനപൈതല്‍
ആദ്യമായ്മുന്നില്‍ വന്നുനിറഞ്ഞപ്പോള്‍
കൊതിക്കും മനമോടെനിന്നുപോയി 
എന്‍കണ്ണിമ ചിമ്മാന്‍മറന്നുപോയി 

തുടുതുടുത്തൊരു കണ്മണികുഞ്ഞ്
തൊണ്ടിപ്പഴംപോല്‍ ചുവന്നചുണ്ടും 
കരിമഷിയെഴുതിയ മാന്‍മിഴിയും 
മുല്ലമൊട്ടാര്‍ന്നൊരു ദന്തങ്ങളും

പൊട്ടിച്ചിരിക്കുന്ന കുഞ്ഞുമുഖം
കാണുമ്പോഴറിയാതെതേങ്ങുമമ്മ 
ആരുംകാണാതെ മിഴിനീര്‍തുള്ളികള്‍ 
അച്ഛന്‍തുടക്കുന്നു കനല്‍നോവുമായ് 

ഈചിരിയെന്നുമേ കാണാന്‍കഴിയണേ
ഈശ്വരന്‍ മുമ്പിലായര്‍പ്പിക്കുമര്‍ച്ചന 
ഓമനപൈതലിന്‍ കളിചിരി മായുന്നു
വേദന താങ്ങാതെ പൊട്ടികരയുന്നു

അറിഞ്ഞോരുദുഖസത്യമായെന്നും 
മുന്നില്‍നിന്നും തുറിച്ചുനോക്കുന്നു 
ഇന്നുമോര്‍ക്കാനിഷ്ടപ്പെടാത്തതാം 
ജീവിതസത്യമാണതു നിത്യവും 

ക്യാന്‍സറിന്‍കോശങ്ങള്‍ കാര്‍ന്നു-
തിന്നുമാപൈതലിന്‍ കുഞ്ഞിളംമേനിയേ
ശതാഗ്നിയായ് കുത്തിനോവിക്കുന്നു 
കണ്ടുനില്ക്കാനാവാതെയെന്‍മിഴിപൂട്ടി

എണ്ണപ്പെട്ടദിനങ്ങളാകുഞ്ഞുമാലഖയില്‍ 
സ്മരണയിലെന്‍ നെഞ്ചുപിടയുന്നു
ഒരുവട്ടംകൂടി കാണാന്‍കൊതിക്കുന്നു
 പുഞ്ചിരിപൂത്തൊരു പൊന്‍കണിയെ 

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. അവള്‍ സ്വര്‍ഗ്ഗത്തിലെ മാലാഖാവാം

    ReplyDelete
  3. സ്നേഹിക്കുന്ന മനസ്സുകളില്‍
    വിരഹത്തിന്റെയും
    സാന്ത്വനങ്ങളുടെയും
    മുറിപ്പാടുകള്‍ ചിലപ്പോള്‍
    ദൈവം കോറിയിടും ....!
    എങ്കിലും ആ പുഞ്ചിരി മായില്ല !!
    ......
    കൊള്ളാം ലളിതമായ വരികള്‍ക്ക്
    അസ്രൂസാശംസകള്‍

    ReplyDelete