Friday, April 12, 2013

സപ്തവര്‍ണ്ണങ്ങള്‍



മേഘപഥത്തിലേഴുവര്‍ണ്ണങ്ങള്‍ 
ചാലിച്ചെഴുതിയ മേഘധനുസ്സെ 
എന്‍ജീവിതപഥങ്ങളിലെന്നും 
മാരിവില്ലൊളി ചാര്‍ത്തുമോ  
  
ചന്നംപിന്നം നൃത്തമാടുന്നു 
ചെറു ചാറ്റല്‍മഴയുടെ സംഗീതം  
കണ്‍തുറന്ന സൂര്യാംശുവും 
പൊന്‍കതിരായ്പുഞ്ചിരിച്ചു 

കാര്‍മുകിലെങ്ങോ മാഞ്ഞുപോയ് 
തഞ്ചത്തില്‍ കൊഞ്ചിയിളംവെയില്‍ 
വീശിയെത്തിയ മന്ദസമീരനൊരുമാത്ര- 
കുളിര്‍മ്മയോടെ തഴുകിയകന്നു 

വിസ്മയമാംവിരുന്നൊരുക്കിടാന്‍  
തെളിവാനിലെ മഞ്ജുളാംഗിയായ് 
മെല്ലെമെല്ലെമന്ദഹാസമായ്ത്തെളിഞ്ഞു  
സപ്തവര്‍ണ്ണത്തിന്‍ മാരിവില്ല് 

മായാതെനില്‍ക്കുമോനീയെന്‍ 
മാനസ്സമണിവീണതന്ത്രികളില്‍ 
മങ്ങാത്തശോഭയോടെയെന്നും 
തെളിഞ്ഞുനില്‍ക്കൂ മാരിവില്ലേ

ഇളംവെയിലും ചാറ്റല്‍മഴയും
കൈകോര്‍ത്തുനിന്നൊരുനേരമല്ലേ 
കൂട്ടുവരുമോ കൂട്ടുവരുമോ
മായാതെമറയാതെന്‍ വാര്‍മഴവില്ലെ

2 comments:

  1. ആശംസകൾ
    വര്‍ണ്ണത്തിന്‍ ഏഴുനിറങ്ങള്‍
    ചാലിച്ചെഴുതിയ മഴവില്ലേ

    ReplyDelete
  2. മഴവില്ലായ്‌ ഏഴുനിറങ്ങള്‍
    ചാലിച്ചെത്തിയ സ്വപ്നമായ്

    മായാതെ നില്‍ക്കുമോ നീ
    മനസിന്‍റെ കൂടിനുള്ളില്‍

    ReplyDelete