Saturday, April 27, 2013

സഹനം



സഹനത്തിന്‍ വേദന താങ്ങാന്‍
കഴിയുന്നില്ലേശുവേ
കുളിര്‍മഞ്ഞിന്‍ സ്വാന്തനമരുളാന്‍
വന്നിടണേ വേഗം നീ

ആണിപാടുള്ള നിന്‍ തൃപ്പാദം മുന്നിലായ്
അര്‍പ്പണംചെയും ഞാന്‍
ഒരു പൂജാപുഷ്പമായ്
ജീവിത യാത്രയില്‍

കരകാണാതലയുന്ന
തോണിയില്‍ പോകുമ്പോള്‍
കര പറ്റാന്‍ കരം നല്‍കി
അണയു വേഗം

സന്ധ്യദീപങ്ങള്‍ മിഴി തുറന്നീടുമ്പോള്‍
ജപമാല മന്ത്രങ്ങള്‍ചൊല്ലീടുവാന്‍
തടസങ്ങളെല്ലാം നീക്കണമേ
എന്‍ കൈകള്‍ കൂപ്പുവാന്‍ കനിഞ്ഞിടെണം

നല്ലതു മാത്രംകാണുവാനെന്നുടെ
നയങ്ങളെ നീ അനുഗ്രഹിക്കു
നല്‍വഴി തന്നില്‍ നടന്നിടുവനായ്
പാദങ്ങളെ നീ അനുഗ്രഹിക്കു

നാവില്‍ നിന്നുതിരുന്ന വാക്കുകളെല്ലാം
വേദന നല്‍കുവാന്‍ ഇടവരല്ലാര്‍ക്കുമേ
സ്വന്തനമാകണം അപരന്‍റെ ദു:ഖത്തില്‍
തിരുകരം നീട്ടി നീ അനുഗ്രഹിക്കു

6 comments:

  1. ആണിപാടുള്ള നിന്‍ തൃപ്പാദം മുന്നിലായ്
    അര്‍പ്പണംചെയും ഞാന്‍
    ഒരു പൂജാപുഷ്പമായ്
    ജീവിത യാത്രയില്‍

    ReplyDelete
  2. "നാവില്‍ നിന്നുതിരുന്ന വാക്കുകളെല്ലാം
    വേദന നല്‍കുവാന്‍ ഇടവരല്ലാര്‍ക്കുമേ
    സ്വന്തനമാകണം അപരന്‍റെ ദുഖത്തില്‍
    തിരുകരം നീട്ടി നീ അനുഗ്രഹിക്കു"
    സ്വാന്ത്വനം നല്‍കുന്ന വാക്കുകള്‍ വിടരുവാന്‍ കര്‍ത്താവ് ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ :)

    ReplyDelete
  3. നല്ലതു മാത്രംകാണുവാനെന്നുടെ
    നയങ്ങളെ നീ അനുഗ്രഹിക്കു
    നല്‍വഴി തന്നില്‍ നടന്നിടുവനായ്
    പാദങ്ങളെ നീ അനുഗ്രഹിക്കു

    ReplyDelete