Saturday, March 7, 2015

ആശാശലഭങ്ങള്‍


ഉള്ളില്‍ തിളച്ചു തൂകുന്നതൊന്നും
പുറമേ കാണുന്ന പുഞ്ചിരിയല്ല
നീറുന്ന ആശാശലഭങ്ങള്‍ തിങ്ങിയ
നോവിന്‍ തുടിപ്പാണിടനെഞ്ചിലെപ്പോഴും

പ്രതീക്ഷകള്‍ തെളിച്ചൊരു കൊച്ചുകൂട്
ചെറുചില്ലയില്‍ നിന്നിതാ വേര്‍പെടുന്നു
നിലംപൊത്തി വീഴുന്ന കൂട്ടില്‍നിന്നും
ശേഷിപ്പുകളില്ലാതെ നഷ്ടമാകുന്നിതാ ....

പൂര്‍ത്തിയാക്കാത്തയെന്‍ സ്വപ്നസാഫല്ല്യത്തിന്‍
കണികകള്‍ ഒന്നുമേ ബാക്കിയാകുന്നില്ല
ഇനിയെന്‍ പ്രതീക്ഷകള്‍ സഫലമാകാന്‍
ഇനിയുമൊരുനാള്‍ വരുമോ ഈ ജന്മം .........!!!!

4 comments:

  1. ഉള്ളില്‍ തിളച്ചു തൂകുന്നതൊന്നും
    പുറമേ കാണുന്ന പുഞ്ചിരിയല്ല

    Correct!

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete
  2. ഇനിയൊരു ജന്മം കൂടി...................
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete