Wednesday, March 4, 2015

മുറിപ്പാടുകള്‍


വാക്കുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍
കൈവിട്ടു പോകുന്നതൊന്നും
തിരികെയെടുക്കാന്‍ കഴിയാതെ
വേദനയോടെ പശ്ചാത്തപിക്കുമ്പോള്‍
വിളിച്ചു കൂവും മുന്‍പേയെന്തു നീ
ഒരുവട്ടമെങ്കിലും ചിന്തിക്കാതിരുന്നു
നീ വേദനിപ്പിച്ചവര്‍ അല്ലങ്കില്‍ നീയും
വരും നിമിഷം ഉണ്ടാകുമോയെന്നറിയില്ല
നീയേല്പ്പിച്ച മുറിപ്പാടുകള്‍
ക്ഷമയെന്ന വാക്കിലൂടുണക്കുവാന്‍ ........!!!!


2 comments:

  1. വായക്കൊരു പൂട്ട്!
    അധരങ്ങള്‍ക്കൊരു കാവല്‍!!

    ReplyDelete
  2. ആവര്‍ത്തിക്കാതിരിക്കാനുള്ള മനസ്സുവേണം!
    ആശംസകള്‍

    ReplyDelete