ബന്ധനങ്ങളുടെ കെട്ടുകള്പൊട്ടിച്ചു
അനന്തവിഹായസ്സിലേക്ക് പറന്നുയരാന്‍
എന്നാണിനി സമയമാകുകയെന്നറിയാന്
ഞാന്‍ കാത്തിരിക്കേണ്ടതെത്രനാള് ...?
നിശ്ബ്ധതയുടെ മൂടുപടമണിഞ്ഞു
പറയാന്‍ വാക്കുകളില്ലാതെയായവള്
എന്‍നെഞ്ചിലെ നീറ്റല്‍ വാനോളമുയര്‍ന്നിട്ടും
കൈവിടാതെയെന്നില് സൂക്ഷിച്ച വാക്കുകള്‍
കണ്ണുണ്ടായിട്ടും കണ്ടില്ലന്നുനടിക്കുന്നവര്ക്കു -
മുന്‍പിലൊരു പരിഹാസപാത്രമായ് മാറിയോ ?
ആശ്വാസത്തിന്റെ ദൂതുകള്ക്കു പകരമായ്
ആവനാഴിയില്‍ നിറയ്ക്കുന്നു നോവിന്റെ വാക്കുകള്‍
ഈകിളിവാതില് തുറന്നു തരുകയെന്‍
ചിറകുകള് തളരുംമുന്നേ പറന്നീടുവാന്‍
കൊച്ചുകൊച്ചാശകള് പിന്നിലുപേക്ഷിച്ച
വിധിയുടെ കൈയ്യിലെ കളിപ്പാട്ടമിന്നുഞാന് ....!!!!
Annecheeeeeeeeeeeeeeee
ReplyDeleteവായനയ്ക്കും സ്നേഹത്തിനും നന്ദി ഷംസു
Deleteകൊച്ചുകൊച്ചാശകള് പിന്നിലുപേക്ഷിച്ച്
ReplyDeleteകാഞ്ചനപഞ്ജരത്തില് വസിപ്പൂ....
'നിശബ്ദതയുടെ..'
നല്ല വരികള്‍
ആശംസകള്‍
വായനയ്ക്കും സ്നേഹത്തിനും നന്ദി സര്
DeleteFly high!
ReplyDeleteവായനയ്ക്കും സ്നേഹത്തിനും നന്ദി അജിത്തേട്ട
Deletevery niz post
ReplyDeleteവായനയ്ക്കും സ്നേഹത്തിനും നന്ദി ക്രിസ്റ്റി
ReplyDelete