Friday, February 6, 2015

മഴമേഘം



രഹസ്യ തടാകത്തിന്‍  ചുഴിയില്‍
ശ്വാസത്തിനായ്  പിടയുമ്പോഴും
ആശ്വാസത്തിന്‍ തലോടലായ്
അരികിലെത്തിയ തെന്നലേ

ഒരു പൂവിതളിനെയും  നോവിക്കാതെ
ഒരു തളിര്‍ ചില്ലയെയും അടര്‍ത്തിടാതെ
സ്വയമേറ്റുവാങ്ങിയ നൊമ്പരത്തില്‍
എരിഞ്ഞടങ്ങിയോ നിന്‍ ദിനങ്ങള്‍

മുള്‍പ്പടര്‍പ്പില്‍ ഞെരുങ്ങി പൊടിച്ചതാം
ഹൃദയത്തിന്‍ രക്തപുഷ്പങ്ങളെ
സ്നേഹസ്പര്‍ശം കൊണ്ടുണക്കും
ഇളംതെന്നലായ്  വീശിയകലുക

അനന്തവിഹായസ്സിന്‍ നീലിമയില്‍
പെയ്തുടങ്ങും മഴമേഘമായ്
തെളിയട്ടെ നിന്‍മനമിന്ന്
വിരിയട്ടെ മഴവില്ലിന്‍ ചാരുതയെന്നും....!!!!

4 comments:

  1. ഒരു പൂവിതളിനെയും നോവിക്കാതെ
    ഒരു തളിര്‍ ചില്ലയെയും അടര്‍ത്തിടാതെ
    സ്വയമേറ്റുവാങ്ങിയ നൊമ്പരത്തില്‍
    എരിഞ്ഞടങ്ങിയോ നിന്‍ ദിനങ്ങള്‍
    നന്മ നേരുന്നു
    ആശംസകള്‍

    ReplyDelete
  2. ഒരു പൂവിതളിനെയും നോവിക്കാതെ
    ഒരു തളിര്‍ ചില്ലയെയും അടര്‍ത്തിടാതെ
    സ്വയമേറ്റുവാങ്ങിയ നൊമ്പരത്തില്‍
    എരിഞ്ഞടങ്ങിയോ നിന്‍ ദിനങ്ങള്‍
    നന്മ നേരുന്നു
    ആശംസകള്‍

    ReplyDelete
  3. വായനയ്ക്കും ഈ സ്നേഹത്തിനും നന്ദി സര്‍

    ReplyDelete
  4. മനോഹരം, ആശംസകൾ നേരുന്നു.....

    ReplyDelete