Friday, January 30, 2015

അനാമിക


അക്ഷരവസന്തത്തില്‍ വിരുന്നു വന്നു
എന്‍പ്രിയ സ്നേഹിത അനാമിക

ഞാന്‍ പോലുമറിയാതെയെന്നുള്ളില്‍
അരുമയായ് മാറിയവള്‍ അനാമിക

അകതാരിലെരിയുന്ന കദനകടലിനെ
പുഞ്ചിരിയോടെ മറച്ചവള്‍ നീ

പ്രതികൂലമേറെമറികടന്നെത്തി നീ
തളരാത്ത മനസ്സിന്റെ ഉടമയായി

കൊടുംങ്കാറ്റടിച്ചതാം ജീവിതതോണിയെ
ധീരതയോടെ തുഴഞ്ഞവള്‍ നീ

വിധിയെപഴിച്ചു നീ മിഴിനീരൊഴുക്കാതെ
വീറോടെ പൊരുതി ജയിച്ചതും നീതന്നെ

ആശ്വാസവാക്കിന്റെ ആശാകിരണമായ്
അരികിലെത്തും സതീര്‍ത്ഥ്യ ഞാനും

ധന്യയാണിന്നു ഞാന്‍ നിന്‍മുഖചിത്രത്തില്‍
തത്തികളിക്കുന്ന പുഞ്ചിരി കാണുമ്പോള്‍

പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു
അനാമികെ......... നിന്നരികിലെത്താന്‍



2 comments:

  1. ഇത്തരം‌ കൂട്ടുകാരികള്‍ ജീവിതപാതയില്‍ ആശയും,ആശ്വാസവുമായി അനുയാത്ര ചെയ്യുന്നതിലെന്തു സന്തോഷം!!!
    ആശംസകള്‍

    ReplyDelete
  2. വായനയ്ക്ക് നന്ദി സര്‍

    ReplyDelete