Wednesday, October 22, 2014

തിരിച്ചറിവ്


ഇലകൊഴിയും ശിശിരത്തില്‍
വിരുന്നിനെത്തിയ ദേശാടനകിളികള്‍ 
കലപില കൂട്ടിയപ്പോള്‍ ആ ചില്ലയിലിരുന്നു 
കേള്‍ക്കുവാനെ കഴിഞ്ഞിരുന്നുള്ളു 
ആരവങ്ങള്‍ ഒഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായിരുന്നു 
കടലോളം കനലെരിയുമ്പോഴും ആ മാനസം
ഇനിയവര്‍ വരുമ്പോള്‍ താന്‍ കാണില്ലയെന്ന സത്യം
സ്വയം തിരിച്ചറിഞ്ഞ ഒരു കൊച്ചു കിളി .........!!!!

2 comments:

  1. തിരിച്ചറിവുകള്‍ നല്ലതാണ്...
    പലപ്പോഴും മനുഷ്യന് നഷ്ടമാകുന്നതും ഇല്ലാതെ പോകുന്നതും ഇതുതന്നെ....

    ReplyDelete
  2. കടലോളം കനലെരിയുമ്പോഴും ആ മാനസം
    ആശംസകള്‍

    ReplyDelete