Tuesday, August 5, 2014

നിശബ്ദസതീര്‍ത്ഥ്യന്‍


ആരുമറിയാതെ കാതില്‍ ചൊല്ലി നീ
പോകാം നമുക്കാരുമില്ലാത്തിടത്തേക്ക്
കണ്ണുമിഴിച്ചു ഞാന്‍ നോക്കിയെന്‍ ചുറ്റിലും
കണ്ണിമചിമ്മിയടഞ്ഞു പോയീ.....

പിന്നെ തുറക്കാന്‍ കഴിഞ്ഞില്ലൊരിക്കലും
ആ കാഴ്ചയൊന്നുമേകണ്ടതുമില്ല ഞാന്‍
അദൃശ്യമാംമേതോരാഘര്‍ഷണംപോലെ
യാത്രയായ് ആ വിരല്‍ തുമ്പില്‍പിടിച്ചു ഞാന്‍

കൂടെനടന്നകന്നീടുന്ന വഴികളും
നീണ്ടുകിടക്കുന്ന വിജനമാം വീഥിയും
നാസിക തുമ്പിനെമുത്തമിട്ട്
വലയം ചെയ്യുന്നൊരദൃശ്യഗന്ധവും

ഗന്ധമൊരായിരം ഓര്‍ത്തെടുത്തെങ്കിലും
ഈ ഗന്ധമെന്തെന്നറിയാന്‍ കഴിഞ്ഞില്ല
കാലൊച്ചയില്ലാതെയരുകില്‍ വന്നപ്പോഴും
ശാന്തനാമൊരു പഥികനായ് കരുതി ഞാന്‍

ഒന്നുമാത്രമറിയാമെനിക്കിന്നു
വിളിച്ചാല്‍ തള്ളാന്‍ കഴിയില്ലാര്‍ക്കുമേ
കാലൊച്ചയില്ലാതരികിലണയുന്ന
സതീര്‍ത്ഥ്യന്‍ തന്‍പേരോ "മരണം"




8 comments:

  1. മരണം നല്ലൊരു സുഹൃത്തും സന്തത സഹചാരിയും കാമുകനും ഒക്കെയാണ് ....ആരാണീ മരണം എന്നാൽ ഞാൻ തന്നെയാണ് ആ മരണം.

    ReplyDelete
    Replies
    1. ആരാണീ മരണം എന്നാൽ ഞാൻ തന്നെയാണ് ആ മരണം സത്യമാണ് പ്രവീണ്‍ ....വായനയ്ക്ക് നന്ദി

      Delete
  2. മരണമെന്ന സഹയാത്രികന്‍!

    ReplyDelete
    Replies
    1. ആര്‍ക്കും ഉപേക്ഷിക്കാന്‍ പറ്റാത്ത സഹയാത്രികന്‍ ......നന്ദി അജിത്തേട്ട

      Delete
  3. ഗന്ധമൊരായിരം ഓര്‍ത്തെടുത്തെങ്കിലും
    ഈ ഗന്ധമെന്തെന്നറിയാന്‍ കഴിഞ്ഞില്ല
    കാലൊച്ചയില്ലാതെയരുകില്‍ വന്നപ്പോഴും
    ശാന്തനാമൊരു പഥികനായ് കരുതി ഞാന്‍ ashamsakal miniyecheeeeee

    ReplyDelete
    Replies
    1. അതെ ......നന്ദി ഷംസു

      Delete
  4. സമയമാം രഥത്തില്‍ വരുന്ന സതീര്‍ത്ഥ്യന്‍.....
    ആശംസകള്‍

    ReplyDelete
    Replies
    1. അനുവാദമില്ലാതെ അരികിലെത്തുന്ന സതീര്‍ത്ഥ്യന്‍...........നന്ദി സര്‍

      Delete